2026 മേയ് 4, തിങ്കളാഴ്‌ച
2026 മാർച്ച് 18, ബുധനാഴ്‌ച
പെട്രോൾ പൂണ്ണമായും മാറുന്നു
A to Z world wide newsരാജ്യത്തെ പെട്രോൾ പൂർണ്ണമായി മാറുന്നു,
ഇന്ത്യയിലെ വാഹന വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന തീരുമാനമായി, ഏപ്രിൽ 1 മുതൽ രാജ്യത്ത് 95 ആർ ഒ എൻ (റിസർച്ച് ഒക്ടേൻ നമ്പർ) റേറ്റിംഗ് ഉള്ള പെട്രോൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 20 ശതമാനം എഥനോൾ ചേർത്ത ഇ-20 പെട്രോൾ രാജ്യത്ത് വ്യാപകമായി അവതരിപ്പിച്ചതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ധനത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള ഈ പ്രധാന നീക്കം നടക്കുന്നത്. ഈ മാറ്റം വാഹന ഉടമകൾക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് ഉയരുന്നത്.
എന്തുകൊണ്ടാണ് 95 ആർ ഒ എൻ പെട്രോൾ?
അന്നജം അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ വിളകൾ ഫെർമെന്റേഷൻ പ്രക്രിയയിലൂടെ പ്രോസസ് ചെയ്താണ് എഥനോൾ ഇന്ധനം നിർമ്മിക്കുന്നത്. തുടർന്ന് വാറ്റൽ നടപടികളിലൂടെ ഉയർന്ന ആൽക്കഹോൾ അളവുള്ള ദ്രാവകമായി ഇത് മാറ്റുന്നു.
ഇതുവരെ സാധാരണ പെട്രോളിന് 91 മുതൽ 92 വരെ ഒക്ടേൻ റേറ്റിംഗ് ആയിരുന്നു. പുതിയ നിർദേശത്തോടെ ഇത് 95 ആയി ഉയരുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയും എഞ്ചിൻ പ്രകടനവും കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ള ഇന്ധനം എഞ്ചിനുള്ളിൽ ഉണ്ടാകുന്ന ‘നോക്കിങ്’ എന്ന പ്രതിഭാസം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി എഞ്ചിൻ കൂടുതൽ മൃദുവായി പ്രവർത്തിക്കുകയും, ടർബോചാർജ്ഡ് എഞ്ചിനുകളിലും ഉയർന്ന കംപ്രഷൻ അനുപാതമുള്ള എഞ്ചിനുകളിലും മികച്ച പ്രകടനം ലഭിക്കുകയും ചെയ്യും.
വാഹനങ്ങൾക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
മെച്ചപ്പെട്ട മൈലേജ്:
എഞ്ചിനിലെ ദഹന പ്രക്രിയ കൂടുതൽ കാര്യക്ഷമമാകുന്നതിനാൽ വാഹനങ്ങൾക്ക് മികച്ച ഇന്ധനക്ഷമത ലഭിക്കും. ഇതുവഴി ദീർഘകാലത്തിൽ ഇന്ധനച്ചെലവ് കുറയ്ക്കാനും സാധിക്കും.
എഞ്ചിൻ ആയുസ്സ് വർധിക്കുന്നു:
നോക്കിങ് കുറയുന്നതോടെ എഞ്ചിൻ ഘടകങ്ങൾ ദീർഘകാലം കേടുപാടുകൾ കൂടാതെ പ്രവർത്തിക്കും. പുതിയ തലമുറ വാഹനങ്ങൾക്ക് ഇത് പ്രത്യേക ഗുണകരമാകും.
മലിനീകരണം കുറയുന്നു:
ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ള ഇന്ധനം എഞ്ചിനിൽ കൂടുതൽ പൂർണമായി കത്തുന്നതിനാൽ കാർബൺ പുറന്തള്ളൽ കുറയും. ഇതുവഴി പരിസ്ഥിതി മലിനീകരണം കുറയാൻ സഹായിക്കും.
എഥനോൾ ഉപയോഗം വർധിക്കുന്നു:
കരിമ്പും ധാന്യങ്ങളും മുതലായവയിൽ നിന്ന് നിർമ്മിക്കുന്ന എഥനോൾ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഇന്ധനമാണ്. ഇതിന്റെ ഉപയോഗം വർധിക്കുന്നത് പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും സഹായകമാകും.
രാജ്യവ്യാപകമായി ബി.ഐ.എസ് (Bureau of Indian Standards) മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിലൂടെ ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും കഴിയും. നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന എഞ്ചിൻ തകരാറുകൾ കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, പഴയ വാഹനങ്ങൾക്ക് നിർമ്മാതാക്കൾ നൽകുന്ന ഇ-20 കൺവർഷൻ കിറ്റുകൾ ഉപയോഗിക്കുന്നവർക്കും ഈ മാറ്റം ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മൊത്തത്തിൽ, കൂടുതൽ കരുത്തുറ്റതും കുറഞ്ഞ മലിനീകരണമുള്ളതുമായ യാത്രാ അനുഭവത്തിലേക്കാണ് പുതിയ ഇന്ധന നയം വഴിയൊരുക്കുന്നത്.
എന്നിരുന്നാലും, ഈ ഇന്ധനത്തിന് ചില ദോഷങ്ങളുണ്ടെന്ന വിമർശനവും ശക്തമാണ്.
എഥനോൾ ഇന്ധനം ഉപയോഗിക്കുന്നതിലെ പ്രധാന വെല്ലുവിളികൾ
ഇന്ധനക്ഷമത കുറയാം:
പെട്രോളിനേക്കാൾ എഥനോളിന്റെ ഊർജ സാന്ദ്രത കുറവായതിനാൽ, എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് ഏകദേശം 6–7 ശതമാനം വരെ കുറഞ്ഞേക്കാം.
എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാട്:
എഥനോൾ ശക്തമായ ലായക സ്വഭാവമുള്ളതാണ്. അതിനാൽ ഇന്ധന ലൈനുകൾ, റബ്ബർ സീലുകൾ, ഗാസ്കറ്റുകൾ, ഫ്യുവൽ പമ്പുകൾ തുടങ്ങിയ ഘടകങ്ങൾ വേഗത്തിൽ കേടാകാൻ സാധ്യതയുണ്ട്.
ജലാംശം ആഗിരണം ചെയ്യുന്നു:
വായുവിലെ ഈർപ്പം എഥനോൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനാൽ ടാങ്കിൽ വെള്ളം അടിഞ്ഞുകൂടാനും, പ്രത്യേകിച്ച് ലോഹ ടാങ്കുകൾ തുരുമ്പിക്കാനും സാധ്യതയുണ്ട്.
എഞ്ചിൻ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ:
എഥനോൾ ഉള്ള ഇന്ധനം ഉപയോഗിക്കുമ്പോൾ ഫിൽട്ടറുകളിൽ തടസ്സം ഉണ്ടാകാനും, പ്രത്യേകിച്ച് ശൈത്യകാലത്ത് കോൾഡ് സ്റ്റാർട്ട് പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
പഴയ വാഹനങ്ങൾക്ക് അനുയോജ്യമല്ല:
ബി.എസ്-4 നിലവാരത്തിലും അതിന് താഴെയുള്ള വാഹനങ്ങൾ ഇ-20 (20% എഥനോൾ) ഇന്ധനത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്തിട്ടില്ല. അതിനാൽ ഇത്തരം വാഹനങ്ങളുടെ എഞ്ചിൻ ആയുസ്സ് കുറയാൻ സാധ്യതയുണ്ട്.
എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നതോടെ അറ്റകുറ്റപ്പണികളുടെ എണ്ണം കൂടാനും, റബ്ബർ ഘടകങ്ങൾ സമയബന്ധിതമായി മാറ്റേണ്ട സാഹചര്യം ഉണ്ടാകാനും ഇടയുണ്ട്. കൂടാതെ, എഥനോൾ നിർമ്മിക്കാൻ ആവശ്യമായ ഫീഡ്‌സ്റ്റോക്ക് ഉത്പാദനത്തിന് വലിയ തോതിൽ കൃഷിയോഗ്യമായ ഭൂമി വേണ്ടിവരും. ഇതിന് വേണ്ടി തദ്ദേശീയ സസ്യജാലങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടാനും ജൈവവൈവിധ്യത്തിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്. പരിസ്ഥിതിയുടെ സമഗ്ര ആരോഗ്യത്തെയും ഇത് ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇവയാണ് പ്രധാനമായും ഈ ഇന്ധന ഉപയോഗത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങൾ.
#petroleum #petrolium #petroleumproducts #petrol #petrolpump #vehicles #VehicleCare #vehiclesafety #indian #IndiaNews
2026 മാർച്ച് 17, ചൊവ്വാഴ്ച
അമേരിക്കയിൽ മറ്റൊരു സെപ്തമ്പർ11
A to Z world wide അമേരിക്കയിൽ മറ്റൊരു സെപ്റ്റംബർ 11 ആവർത്തിച്ച് അതിന്റെ കുറ്റം ഇറാന്റെമേൽ കെട്ടിവെക്കാനും അങ്ങനെ ലോകബോധത്തെ സ്വാധീനിക്കാനും മറ്റുരാജ്യങ്ങളുമായി ചേർന്ന് ഇറാനെ ആക്രമിക്കാനുമുള്ള പദ്ധതിക്ക് എപ്സ്റ്റീൻ സംഘത്തിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നതായി ഇറാന്റെ ഫിലോസഫർകൂടിയായ നേതാവ് ലാരിജാനിയുടെ മുന്നറിയിപ്പ് സംബന്ധിച്ച് ഇന്നലെ ലോകമാധ്യമങ്ങളും അർണാബ് ഗോസ്വാമിയുൾപ്പെടെയുള്ള അതിതീവ്ര ഹിന്ദുത്വസംഘിയുൾപ്പെടെയുള്ളവർ തങ്ങളുടെ ചാനൽവഴിയും പുറത്തുവിട്ടകാര്യം പറയുന്നുണ്ട് രാഹുൽ ഈശ്വർ.
ഇത് സംബന്ധിച്ച് അർണബ് ഗോസ്വാമിയുടെ ചർച്ച എടുത്തു വെച്ചിട്ട് രാഹുൽ ഈശ്വർ പറയുന്നത്, ഞാനിത് പറയുന്നത് ഇത് കേട്ടിട്ടെങ്കിലും കേരളത്തിലെ സംഘികൾക്കും തീവ്രഹിന്ദുക്കൾക്കും മുസ്ലീംവിരുദ്ധർക്കും അല്പമെങ്കിലും വിവരം വെക്കട്ടെ എന്ന് കരുതിയാണ് എന്ന്. ഈ കാര്യം പലവട്ടം രാഹുൽ ഈശ്വർ പറയുന്നുണ്ട്. ഉത്തരേന്ത്യയിൽ ഇരുന്ന് നേരത്തേ അതിശക്തമായി സംഘപരിവാരങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന അർണാബാ ഗോസ്വാമിയുൾപ്പെടെയുള്ളവർക്ക് ബോധം വന്നിട്ടും കേരളത്തിലുള്ള സംഘികൾക്കും കൃസംഘികൾക്കും എന്തേ ബോധം വരുന്നില്ലെന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്.
ഒരു കാലത്ത് തീവ്രഹിന്ദുത്വയുടെ വക്താവായിരുന്ന രാഹുൽ ഈശ്വർ ഇന്നത് ഓൺ ചെയ്യുന്നില്ല. ഓൺചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനെതിരായ അതിശക്തമായ നിലപാടാണെടുക്കുന്നത്. താൻപോലും മാറി പിന്നേയും എന്തുകൊണ്ട് ജനങ്ങൾ മാറുന്നില്ലെന്ന ചോദ്യമാണ് തെറ്റിപ്പോകുന്നത്. നിങ്ങൾക്ക് ഉറയുമ്പോൾ നാട്ടുകാർ കൊത്തണം എന്നൊരു ചൊല്ലുണ്ട് നാട്ടിൽ. അത് തൽക്കാലം നടക്കില്ല രാഹുൽ. നിങ്ങളുൾപ്പെടെയുള്ളവ ആളുകൾ കേരളത്തിലെ ജനങ്ങളിൽ കുത്തിവെച്ച ഹിന്ദുത്വ വർഗീയത വളർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പിന്മാറി എന്ന് കരുതി അവർ പിന്മാറിയിട്ടില്ല. സമയമെടുക്കും.
അർണബ് ഗോസ്വാമിക്ക് പോലും തുടർച്ചയായി ഇറാന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്ന സാമൂഹ്യ സാഹചര്യത്തിൽ പോലും കേരളത്തിലെ ഹിന്ദുത്വവാദികൾ മാത്രം ഇല്ല ഹിന്ദു നാമധാരികൾ പോലും ഇറാനെതിരായി സംസാരിക്കുന്നത് തികഞ്ഞ ഇസ്ലാമോഫോബിയ ആവേശിച്ചത് കൊണ്ട് മാത്രമാണ്. ക്രിസ്ത്യാനികൾക്ക് അന്താരാഷ്ട്രപരമായിട്ടുള്ള ഒരുപാട് കാരണങ്ങൾ കാണും. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറിവരെ ഇസ്ലാമോഫോബിയയ്ക്കെതിരെ ഈയിടെ രംഗത്തുവന്നിട്ടുണ്ട്. അരുന്ധതിറോയി ഉൾപ്പെടെയുള്ളയാളുകൾ ഇറാനോടൊപ്പം അതിശക്തമായി നിലയുറപ്പിക്കുന്നുണ്ട്.
പിന്നേയും പിന്നേയും ഇവരൊക്കെ എന്തിനാണ് ഇറാനെതിരെ പഴിപറയുന്നതെന്നു മനസ്സിലാക്കാൻ ഈ മുസ്ലീം വിരുദ്ധതയല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇസ്രയേൽ ഇവറ്റകൾക്ക് എന്തെങ്കിലും സൗകര്യംചെയ്തുകൊുക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെ്യതിട്ടുണ്ടോ. ഇവിടുത്തെ ബ്രാഹ്മണരെപ്പോലുള്ള നാറികളാണവരിലെ സയണിസ്റ്റുകൾ. എന്നാൽ ഇറാനോ ? ഇന്ത്യക്കുവേണ്ടിയുള്ള ഗ്യാസ് ഉൾപ്പെടെ കടത്തിവിട്ടവരാണ്.
സമയമെടുക്കും.
രാഹുലിന്റെ രസകരമായ ആ വീഡിയോ ലിങ്ക് ഒന്നാമത്തെ കമന്റിലുണ്ട്.
#war #iran #gas #Larijani #ArnabGoswami #RahulEaswar
2026 മാർച്ച് 16, തിങ്കളാഴ്‌ച
ഇലക്ഷൻ
A to Z world wide newsമുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയെ കുറിച്ച് ഇന്നലെയും ഇന്നും റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെല്ലാം ആവർത്തിച്ച് പറഞ്ഞ കാര്യമുണ്ട്…
“തങ്ങൾ ഒരു കംപ്ലീറ്റ് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയിട്ട് കാര്യങ്ങളെ പഠിക്കുന്നു, വിലയിരുത്തുന്നു”
സാദിഖലി തങ്ങൾ സ്ഥാനമേറ്റെടുത്തതിന് ശേഷം നിർണായകമായ പല തീരുമാനങ്ങളും രാഷ്ട്രീയ കേരളം കണ്ടതാണ്. എല്ലാം വിഷയങ്ങളെ പഠിച്ച് ഗ്രഹിച്ച് പ്രഖ്യാപിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ പക്ഷം ചേർന്നുള്ള പിടിവലികളും, റെകമെന്റേഷനും ഒന്നും വിലപോകില്ല. എന്നാൽ എല്ലാവർക്കും അഭിപ്രായം പറയാം. പക്ഷെ അത് സോഷ്യൽ മീഡിയകളിലല്ല
തങ്ങൾ സാധാരണ പ്രവർത്തകരെ കേൾക്കുന്നു, നേതാക്കളെ കേൾക്കുന്നു, എല്ലാം രഹസ്യമായി നടക്കുന്നു, പക്ഷേ ആരോടും ഒന്നും ഉറപ്പ് പറയുന്നില്ല.
ഒരു കാര്യം ഉറപ്പാണ്, വരാൻ പോകുന്ന ലീഗിന്റെ സ്ഥാനാർഥി പട്ടിക ഒരു സംഭവമായിരിക്കും. അഥവാ ജയിക്കാൻ വേണ്ടി മാത്രം തങ്ങൾ പുറത്തിറക്കുന്ന പട്ടിക….
പ്രസിഡന്റ് ആർക്കും പിടി തരുന്നില്ല, രഹസ്യങ്ങളെല്ലാം അങ്ങനെ തന്നെ തുടരുകയാണ്…
എല്ലാരും കാത്തിരിക്കെ, തങ്ങൾ പ്രഖ്യാപിക്കും, പ്രവർത്തകർ ഏറ്റെടുക്കും, നമ്മൾ ജയിപ്പിക്കും..UDF ജയിക്കും💚💙👍
ഇറാനും കടലിനും നടക്കാണ്
A to Z world wide newsഇറാനും കടലിനും നടുക്കാണ് ഇപ്പോൾ ട്രംപ്. യുദ്ധം നിർത്താനാവുന്നില്ല, തുടരാനും പറ്റുന്നില്ല. നിരന്തര ഭീഷണി മുഴക്കിയിട്ടും ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുന്നില്ല. നിർത്താതെ ബോംബിട്ടിട്ടും ഇറാൻ ഗൾഫ് ആക്രമണം തുടരുന്നു.
സംരക്ഷണം നൽകാൻ സ്ഥാപിച്ച യുഎസ് താവളങ്ങൾക്ക് സുരക്ഷ നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ. എണ്ണവില ബാരലിന് 106 ഡോളറായിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അമേരിക്കയിലാവട്ടെ യുദ്ധവിരുദ്ധ വികാരം കത്തിപ്പടരുന്നു. സ്വന്തം പാർട്ടിക്കാരടക്കം ട്രംപിനെ തള്ളിപ്പറയുകയാണ്.
ഇങ്ങ് കേരളത്തിലടക്കം ലോകത്തെല്ലായിടത്തും യുദ്ധക്കെടുതി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും മല്ലയ്യാ എന്ന് ചോദിക്കുമ്പോൾ അതൊന്നും കേൾക്കാതെ ലെബനോൻ പിടിച്ചടക്കാനുള്ള വാശിയിലാണ് നെതന്യാഹു. തുടങ്ങിയ വച്ച യുദ്ധം കയ്യിൽ നിന്ന് പോയ അവസ്ഥ.
ട്രംപിന്റെ നിലപാടുകളിലെ വൈരുദ്ധ്യം
ഇക്കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഒരു പോസ്റ്റ് ഇട്ടത്:
"ഇറാനിതാ 100 ശതമാനവും തോറ്റിരിക്കുന്നു. അമേരിക്കയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.
എന്നാലോ, അത് കഴിഞ്ഞ് മൂന്നാം നാൾ ട്രംപ് മാറ്റി പറഞ്ഞു. ഹോർമുസ് കടലിടുക്ക് പിടിച്ചടക്കാൻ സഹായം വേണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ - ഈ രാജ്യങ്ങളോടായി സഹായം അഭ്യർത്ഥിച്ചു. ഒന്ന് രണ്ട് രാജ്യങ്ങൾ മുഖ്യമായും മറുപടി നൽകി, മറ്റുള്ളവർ ചിന്താവിഷ്ടരായി. അതോടെ ട്രംപിന് കലി വന്നു. സഹായിക്കാൻ പറഞ്ഞിട്ട് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി കട്ടപ്പുകയാവുമെന്ന് ഭീഷണി. സ്പെയിനും ഓസ്ട്രിയയും മുഖത്ത് നോക്കി പറഞ്ഞു: "തൽക്കാലം ഈ കളിക്കില്ല."
ബ്രിട്ടന്റെ കാര്യമാണ് തമാശ. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപിനോട് അങ്ങോട്ട് പറഞ്ഞതാണ്:
"ഒരു സഹായത്തിന് രണ്ട് വിമാനവാഹിനി കപ്പലുകൾ അങ്ങോട്ട് അയക്കട്ടെ?"
ട്രംപ് പുച്ഛിച്ചു: "തൽക്കാലം ആവശ്യമില്ല, വിജയിച്ച ശേഷം യുദ്ധത്തിൽ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല." എന്നിട്ടോ, അത് പറഞ്ഞ് വായിലെ വെള്ളം വറ്റും മുൻപ് അതേ ബ്രിട്ടനോട് ട്രംപിന് സഹായം ചോദിക്കേണ്ടി വന്നു.
നിലവിലെ പ്രതിസന്ധി
ബ്രിട്ടനെ മാത്രമല്ല, നാറ്റോ എന്നും പറഞ്ഞ് ഏത് യുദ്ധത്തിനും കൂടെ നിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങളെ എല്ലാം പടിക്ക് പുറത്താക്കിയാണ് ട്രംപ് ഇസ്രായേലിനെയും കൂട്ടി യുദ്ധത്തിന് പോയത്. യൂറോപ്യൻ രാജ്യങ്ങളെ കുറച്ചൊന്നുമല്ല ഏഴാം അയലത്ത് പോലും അടുപ്പിക്കാറില്ലായിരുന്നു ട്രംപ്. ഇടക്ക് "ഗ്രീൻലാൻഡ് ഞാനിങ്ങ് എടുക്കുവാ" എന്ന് പറയും, തന്നില്ലെങ്കിൽ താരിഫ് കൊണ്ട് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടാണ് ഇപ്പോൾ അതേ രാജ്യങ്ങൾക്ക് മുന്നിൽ സഹായം ചോദിച്ചു നിൽക്കുന്നത്.
നിലവിൽ ട്രംപിന് മുന്നിൽ രണ്ട് വഴികളാണുള്ളത്:
യുദ്ധം തുടരുക.
വിജയം പ്രഖ്യാപിച്ച് പിന്മാറുക.
ഈ രണ്ട് തീരുമാനങ്ങളും അപകടകരമാണ്. യുദ്ധം തുടർന്നാൽ ഇറാൻ സൈനികമായി ദുർബലമാകും, എന്നാൽ ഹോർമുസിലും ഗൾഫ് രാജ്യങ്ങളിലും അവർ ഉയർത്തുന്ന ഭീഷണി കുറയണമെന്നില്ല. കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവൻ പോകാനും ഇടയുണ്ട്. യുദ്ധം സാമ്പത്തിക ബാധ്യതയും കൂട്ടും.
വിജയം പ്രഖ്യാപിച്ച് പിന്മാറുന്നതും എളുപ്പമല്ല. ഭരണകൂടത്തെ മാറ്റും എന്ന മുൻ പ്രഖ്യാപനം പാളിപ്പോയി. ഖമേനിക്ക് പകരം വന്നത് അദ്ദേഹത്തിന്റെ മകനാണ്. നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നെ ആണവ ഭീഷണി - പത്തോ അതിലധികമോ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഇന്ധനം ഇറാന്റെ പക്കലുണ്ട്. ഇത് പിടിച്ചെടുക്കാൻ ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിൽ കരയുദ്ധം നടത്തുകയാണ് പരിഹാരം, അത് പക്ഷേ അപകടകരമാണ്.
സെനറ്റർ ക്രിസ് മർഫിയുടെ നിരീക്ഷണം
യുഎസ് സെനറ്റർ ക്രിസ് മർഫി ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി പൊള്ളയാണെന്ന് നെതന്യാഹു പറഞ്ഞത് ട്രംപ് വിശ്വസിച്ചു.
യുഎസ് നേവി വിചാരിച്ചാൽ ടാങ്കറുകൾക്ക് സുരക്ഷ നൽകാം എന്ന ധാരണ തെറ്റായിരുന്നു.
ഇറാന്റെ ഡ്രോൺ യുദ്ധമുറയെ ട്രംപ് ഗൗരവമായി എടുത്തില്ല. യുക്രൈൻ യുദ്ധത്തിൽ നിന്ന് ഒന്നും പഠിച്ചില്ല.
ഹിസ്ബുള്ളയും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളും ഉയർത്തുന്ന ഭീഷണി നിസ്സാരമായി കണ്ടു.
യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ട്രംപിന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല.
യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ട്രംപിന്റെ മുന്നിലുള്ള ഏക വഴി എന്ന് സെനറ്റർ മർഫി പറയുന്നു.
____________________________________
താഴെ പ
ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍
വീഡിയോസ് soon ❤️
ഇവിടെ മോദിയോ ബി ജെ പി ഗവർമൻ്റൊ അല്ല.?
A to Z world wide newsറിപ്പോർട്ടർ : " ഇന്ത്യയ്ക്ക് നിങ്ങൾ എന്തെങ്കിലും പ്രത്യേക ഇളവുകൾ നൽകുന്നുണ്ടോ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഫ്ലാഗ് ഉള്ള കപ്പലുകൾ ഹോർമുസ് കടക്കുന്നത് ലോകം കണ്ടല്ലോ ? "
ഇറാൻ പ്രതിനിധി : " അതേ ഭൂരിഭാഗം ഇന്ത്യക്കാരും ഞങ്ങളോട് സഹാനുഭൂതിയുള്ളവരാണ് അവർ യുഎസ് യുദ്ധത്തെ അപലപിക്കുകയും കുട്ടികൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു...!!
ഞങ്ങളെ പിന്തുണച്ച ഇന്ത്യക്കാർക്ക് പാചകവാതകം,പെട്രോൾ എല്ലാം ആവശ്യമാണെന്ന് എന്ന് ഞങ്ങൾക്ക് തോന്നി അതിന്റെ ലഭ്യത കുറഞ്ഞാൽ അവർക്ക് ബുദ്ധിമുട്ടാവും എന്ന് ഞങ്ങൾക്ക് തോന്നി തുടർന്ന് സർക്കാർ അതിന് അനുമതി നൽകി. "
ഇവിടെ മോദിയോ ബിജെപി ഗവണ്മെന്റോ ഇല്ല ..!!
ഇറാനെ പിന്തുണയ്ക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഇന്ത്യയിലെ ജനങ്ങൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതിന് കാരണം.
ഗവണ്മെന്റുമായി ചർച്ചകൾ നടന്നു എങ്കിൽ പോലും ഇന്റർവ്യൂയിൽ ഉടനീളം ഇറാനിയൻ പ്രതിനിധി ഒരിക്കൽ പോലും മോദിയെയോ ഗവണ്മെന്റീനയോ അവരുടെ നയതന്ത്രങ്ങളെയോ അംഗീകരിച്ചു സംസാരിച്ചില്ല..!!
കപ്പലുകൾക്ക് അനുമതി നൽകാൻ കാരണം ഇന്ത്യയിലെ ജനങ്ങളും അവർ കാണിച്ച സഹാനുഭൂതിയും മാത്രമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്...!!
#IndiaIranRelations #HormuzStrait #PeopleOfIndia #HumanityFirst #GlobalPolitics #IranDelegate #IndiaSupport/
പുതിയ സംവിധാനവുമായി സൗദി അറേബ്യ
A to Z world wide newsഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം; ബദൽ സംവിധാനവുമായി സൗദി അറേബ്യ, എണ്ണ വിതരണം ചെങ്കടൽ വഴി
മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, തങ്ങളുടെ ദീർഘകാല ഉപഭോക്താക്കൾക്കായി സൗദി അറേബ്യ പുതിയ ബദൽ മാർഗ്ഗം തുറന്നു. പേർഷ്യൻ ഗൾഫ് ടെർമിനലുകൾക്ക് പകരം ചെങ്കടൽ തീരത്തെ യാൻബു തുറമുഖം വഴി ഏപ്രിൽ മാസത്തെ എണ്ണ വിഹിതം കൈപ്പറ്റാനുള്ള അവസരമാണ് സൗദി അരാംകോ ഇപ്പോൾ നൽകുന്നത്. ആഗോള എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഈ നീക്കം ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെത്തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണ് ലക്ഷ്യമിടുന്നത്.
യാൻബു തുറമുഖം വഴിയുള്ള എണ്ണ വിതരണത്തിന് നിലവിൽ ചില പരിമിതികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനിന് നിശ്ചിത ശേഷി മാത്രമാണുള്ളത്. അതിനാൽ തന്നെ കരാറിലേർപ്പെട്ടിട്ടുള്ള മുഴുവൻ എണ്ണയും ഈ വഴി കൈമാറാൻ കഴിയില്ലെന്നും മാസ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമേ ഈ റൂട്ടിലൂടെ ലഭ്യമാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. സൗദി അരാംകോയുമായി ബന്ധപ്പെട്ട വ്യാപാര വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്ക് വഴി എണ്ണ സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് പഴയതുപോലെ തുടരാമെങ്കിലും അത് വലിയ സുരക്ഷാ ഭീഷണിയും അനിശ്ചിതത്വവും നിറഞ്ഞതാണ്. നിലവിലെ യുദ്ധസാഹചര്യത്തിൽ കടലിടുക്ക് അടച്ചിട്ടിരിക്കുന്നതിനാൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള കപ്പലുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തേക്കാം. ഈ റിസ്ക് ഒഴിവാക്കാനാണ് കൂടുതൽ സുരക്ഷിതമായ ചെങ്കടൽ പാത ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സൗദി നിർദ്ദേശം നൽകിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ സൗദി അരാംകോ പ്രതിദിനം ഏകദേശം 72 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് കഴിഞ്ഞ മാസം വരെ കയറ്റി അയച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും റാസ് തനൂറ, ജുവൈമ എന്നീ പ്രധാന ഗൾഫ് ടെർമിനലുകൾ വഴിയായിരുന്നു നീങ്ങിയിരുന്നത്. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഫലത്തിൽ തടഞ്ഞതോടെ ഈ പാത നിശ്ചലമാവുകയായിരുന്നു. രാജ്യത്തിന് കുറുകെ ചെങ്കടലിലേക്ക് പ്രതിദിനം 50 ലക്ഷം ബാരൽ എത്തിക്കാൻ ശേഷിയുള്ള പൈപ്പ് ലൈൻ സൗദിക്ക് ഉണ്ടെങ്കിലും യാൻബു ടെർമിനലിലെ കയറ്റുമതി ശേഷി ഇതിലും കുറവായത് വെല്ലുവിളിയാകുന്നുണ്ട്.
ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ വിതരണ തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ എണ്ണയുടെ വലിയൊരു ഭാഗവും ദീർഘകാല കരാറുകൾ വഴി വാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ഇതിനകം തന്നെ ചൈനയിലെ ഏറ്റവും വലിയ റിഫൈനറിയായ സിനോപെക് എണ്ണ ലഭ്യതയിലുണ്ടായ കുറവ് മൂലം തങ്ങളുടെ പ്രവർത്തനങ്ങൾ 10 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്. ജപ്പാൻ ആകട്ടെ സാഹചര്യം നേരിടാൻ തങ്ങളുടെ ദേശീയ കരുതലിൽ നിന്നുള്ള എണ്ണ പുറത്തെടുത്തു തുടങ്ങിക്കഴിഞ്ഞു.
മിഡിൽ ഈസ്റ്റ് സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആഗോളതലത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധകാരണങ്ങളെക്കുറിച്ച് നൽകുന്ന പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. യുദ്ധം അവസാനിച്ചാൽ പോലും ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് എണ്ണ വിപണിയെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാം.
പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണ വിൽപന രീതിയിൽ തന്നെ മാറ്റം വരുത്താൻ സൗദി അരാംകോ ആലോചിക്കുന്നുണ്ട്. നിലവിൽ 'ലോഡിംഗ്' അടിസ്ഥാനത്തിലാണ് വ്യാപാരം നടക്കുന്നത്, അതായത് കപ്പൽ കയറ്റിക്കഴിഞ്ഞാൽ ബാക്കി ഉത്തരവാദിത്തം വാങ്ങുന്നവർക്കാണ്. എന്നാൽ ഇനി മുതൽ 'ഡെലിവേർഡ്' അടിസ്ഥാനത്തിൽ എണ്ണ വിൽക്കാനാണ് നീക്കം. ഇതോടെ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങൾ സൗദി തന്നെ നേരിട്ട് കൈകാര്യം ചെയ്യും. നിലവിൽ 'അറബ് ലൈറ്റ്' ഇനത്തിൽപ്പെട്ട ക്രൂഡ് ഓയിൽ മാത്രമാണ് യാൻബു വഴി വാഗ്ദാനം ചെയ്യുന്നത്.
യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ യാൻബു തുറമുഖം വഴിയുള്ള കയറ്റുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മുൻപ് കരാർ അടിസ്ഥാനത്തിൽ മാത്രം എണ്ണ നൽകിയിരുന്ന അരാംകോ, ഇപ്പോൾ സ്പോട്ട് മാർക്കറ്റ് ടെൻഡറുകൾ വഴിയും ചെങ്കടൽ വഴി എണ്ണ വിൽക്കാൻ തയ്യാറായിട്ടുണ്ട്. ഇത് വിപണിയിലെ ഡിമാൻഡ് നിറവേറ്റുന്നതിനായി സ്വീകരിച്ച അസാധാരണ നടപടിയായാണ് കാണപ്പെടുന്നത്.
യൂറോപ്പിലെ എണ്ണ ശുദ്ധീകരണശാലകളെയും ഈ പ്രതിസന്ധി കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പല യൂറോപ്യൻ പ്രോസസ്സറുകൾക്കും അവർ ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ സൗദി എണ്ണ അനുവദിച്ചിട്ടുള്ളൂ. ചില പ്രധാന റിഫൈനറികൾക്ക് അടുത്ത മാസത്തേക്കുള്ള ലോഡിംഗിന് വിഹിതം പോലും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത് അന്താരാഷ്ട്ര തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന് ഭയപ്പെടുന്നു.
ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോള എണ്ണ വിതരണ ശൃംഖലയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റീജിയണൽ അടിസ്ഥാനത്തിൽ എണ്ണയുടെ ഒഴുക്ക് മാറുന്നതും റിഫൈനറികളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതും ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയേക്കാം. കൂടുതൽ സുരക്ഷിതമായ വിതരണ പാതകൾ കണ്ടെത്താനുള്ള രാജ്യങ്ങളുടെ ശ്രമം തുടരുകയാണ്.
ലോകം ഉറ്റുനോക്കുന്ന ഈ ഗൗരവകരമായ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. യുദ്ധം ലോകസാമ്പത്തിക രംഗത്ത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ പേജ് പിന്തുടരുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കാനായി മാക്സിമം ഷെയർ ചെയ്യുക.
വാർത്തകൾ തത്സമയം അറിയാൻ ഞങ്ങളോടൊപ്പം ചേരുക. ആഗോള എണ്ണ വിപണിയിലെ ചലനങ്ങളും മലയാളികളെ ബാധിക്കുന്ന പ്രധാന വാർത്തകളും വേഗത്തിൽ നിങ്ങളിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ പിന്തുണയും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
#SaudiArabia #RedSea #StraitOfHormuz #OilCrisis #MalayalamNews #UKMalayali #GlobalEconomy #MiddleEastConflict #SaudiAramco #KeralaNews #GulfNews #USANews #AustraliaMalayali #NewZealandMalayali #EuropeMalayali #EnergySecurity #OilPrices #WorldPolitics #BreakingNews #MalayalamVartha
2026 മാർച്ച് 15, ഞായറാഴ്‌ച
A to Z world wide newsനെതന്യാഹുവിനെച്ചൊല്ലി നിഗൂഢത തുടരുന്നു; 'ബിബി' എവിടെയെന്ന് ലോകം, വധിക്കുമെന്ന് ഇറാൻ
ഫെബ്രുവരി 28-ന് ഇറാനെതിരെ ആരംഭിച്ച സംയുക്ത വ്യോമാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
'ശിശുഹത്യ നടത്തുന്ന ക്രിമിനൽ' എന്ന് നെതന്യാഹുവിനെ വിശേഷിപ്പിച്ച ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്, അയാൾ ജീവനോടെയുണ്ടെങ്കിൽ ഏതു വിധേനയും വധിക്കുമെന്ന് ആവർത്തിച്ചു.
📌വിവാദമായ 'ആറാം വിരൽ' വീഡിയോ
മാർച്ച് 12-ന് നെതന്യാഹുവിന്റേതെന്ന പേരിൽ പുറത്തുവന്ന വീഡിയോയാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്.
വീഡിയോയുടെ ചില ഭാഗങ്ങളിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ദൃശ്യമായത് ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്ന (AI Generated) ആരോപണത്തിന് ബലമേകി.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയെ വധിക്കുമെന്നും ഇറാനിലെ ഭരണകൂടം തകരുമെന്നും നെതന്യാഹു പറയുന്ന ഈ വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഓഫീസ് ഡിലീറ്റ് ചെയ്തത് നിഗൂഢത വർദ്ധിപ്പിച്ചു.
പ്രശസ്ത രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹുവിന്റെ തിരോധാനത്തിലും വൈറ്റ് ഹൗസിന്റെ പരിഭ്രാന്തിയിലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
📌നിഷേധിച്ച് ഓഫീസ്, നിശബ്ദനായി മകൻ
നെതന്യാഹു സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അനഡോലു ഏജൻസിയോട് വ്യക്തമാക്കിയെങ്കിലും ഔദ്യോഗികമായ ഒരു വീഡിയോ സന്ദേശമോ പത്രക്കുറിപ്പോ ഇതുവരെ വന്നിട്ടില്ല.
അതേസമയം, സോഷ്യൽ മീഡിയയിൽ അതീവ സജീവമായിരുന്ന നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു മാർച്ച് 9-ന് ശേഷം മൗനം പാലിക്കുന്നത് ഇസ്രായേലിലെ ഉന്നതർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന സൂചന നൽകുന്നതായി ചിലർ നിരീക്ഷിക്കുന്നു.
📌സംഘർഷഭരിതമായ പശ്ചാത്തലം
കഴിഞ്ഞ മാസം ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്.
ഇതിനോടകം രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഇതിൽ ഭൂരിഭാഗവും ഇറാൻ പൗരന്മാരാണ്.
തങ്ങളുടെ പരമോന്നത നേതാവിന്റെ മരണത്തിന് പകരം ചോദിക്കാൻ ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നീക്കങ്ങൾ തുടരുകയാണ്.
2026 മാർച്ച് 9, തിങ്കളാഴ്‌ച
അമേരിക്ക തോൽക്കുമോ
A to Z world wide ഇറാൻ യുദ്ധം യു എസ് തോൽക്കുമെന്നും അത് ലോകക്രമത്തെ തച്ചുടച്ച് വാർക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നുമാണ്
ചൈനക്കാരനായ പ്രൊഫസർ ജിയാങ് ഷുക്ക് (Jiang Xueqin) പ്രവചിക്കുന്നത്.
ചരിത്രകാരനും തത്വ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ഈ പ്രൊഫസർ.
അസംബന്ധം എന്ന് പറയും മുൻപ് പ്രൊഫസർ ജിയാങ് പ്രെഡിക്ടീവ് ഹിസ്റ്ററി എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ മറ്റു രണ്ട് പ്രവചനങ്ങൾ കേൾക്കുക-
ഡൊണാൾഡ് ട്രംപ് 2024 ൽ അധികാരത്തിൽ തിരിച്ചുവരുമെന്നതാണ് ആദ്യത്തേത്,
അധികാരം ഉറച്ചുകഴിഞ്ഞാൽ ഇറാനെ ട്രംപ് ആക്രമിക്കുമെന്നത് രണ്ടാമത്തേത്.
അതിന് തുടർച്ചയായാണ് ആ യുദ്ധത്തിൽ അമേരിക്ക തോൽക്കുമെന്ന പ്രവചനം.
Predictive History ചാനലിലെ പുതിയ വീഡിയോയിലും Breaking Point നു നൽകിയ അഭിമുഖത്തിലും തന്റെ നിഗമനത്തിനുള്ള കാരണങ്ങൾ
അദ്ദേഹം വിവരിക്കുന്നുണ്ട്.
ഗണിതശാസ്ത്രത്തിലെ ഗെയിം തിയറിയും ചരിത്രവും ഭൗമ രാഷ്ട്രീയവും വേണ്ട അളവിൽ ചേർത്താണ് പ്രെഡിക്ടീവ് വീഡിയോകൾ ജിയാങ് തയാറാക്കുന്നത്.
20 വർഷത്തിൽ അധികമായി അമേരിക്കയെ നേരിടാൻ, ആ യുദ്ധത്തെ അന്ത്യയുദ്ധമായി തന്നെ കാണാൻ, എല്ലാ രീതിയിലും ഒരുങ്ങിയ ഒരു ജനതയും നേതൃത്വവുമാണ് ഇറാനിലേതെന്ന് ജിയാങ് പറയുന്നു.
ഖമനേയിയുടെ രക്തസാക്ഷിത്വം അവരുടെ ലക്ഷ്യത്തെ ഒന്നുകൂടെ ശക്തമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഈ യുദ്ധത്തിൽ മാനസികമായ മേൽക്കൈ ഇറാനാണ്. അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല.
കഴിഞ്ഞ ജൂണിലെ 12 ദിന യുദ്ധത്തിൽ ഇറാനെ അമേരിക്ക പഠിച്ചത് പോലെ അമേരിക്കയെ ഇറാനും പഠിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഇല്ലാതെ മേഖലയിൽ അമേരിക്കയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അവർക്ക് അറിയാം. ദുബായിയും സൗദിയും ബഹറിനും ഖത്തറും കുവൈറ്റും ഇറാൻ ആക്രമിക്കുന്നത് അമേരിക്കയ്ക്ക് എതിരെ ഈ രാജ്യങ്ങളെ പതുക്കെ തിരിക്കാൻ വേണ്ടി തന്നെയാണ്.
സാമ്പത്തിക കേന്ദ്രങ്ങളായ എണ്ണ ശുദ്ധീകരണ ശാലയും തുറമുഖവും ഒക്കെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ആക്രമിക്കുകയാണ് ഇറാൻ.
ലോകത്തെ ധനികർ ഏറ്റവും സുരക്ഷിതമായി കണ്ടിരുന്ന, കോടികൾ നിക്ഷേപിച്ച് വിരമിക്കൽ ജീവിതം പ്ലാൻ ചെയ്തിരുന്ന ദുബായ്ക്ക് ആ സ്ഥാനം ഒറ്റ രാത്രി കൊണ്ടാണ് നഷ്ടമായത്. പാം ജുമൈറ പോലും സുരക്ഷിതമല്ലാതെ വന്നാൽ…
ഈ ഘട്ടം കൊണ്ട് തീർപ്പുണ്ടായില്ലെങ്കിൽ ഇറാൻ അടുത്ത് ചെയ്യാൻ പോകുന്നത് ജി സി സി രാജ്യങ്ങളുടെ കടൽ വെള്ള ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കുക ആയിരിക്കുമെന്ന് പ്രൊഫസർ ജിയാങ് പറയുന്നു.
60 ശതമാനം ജല ആവശ്യങ്ങളും ശുദ്ധീകരിച്ച കടൽ വെള്ളം കൊണ്ട് നിറവേറ്റുന്ന രാജ്യങ്ങളാണ് യു എ ഇ മുതൽ ഖത്തർ വരെ. വെള്ളം കിട്ടാതായാൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകും അത് അമേരിക്കയോടും ട്രമ്പിനോടുമുള്ള വെറുപ്പ് വർദ്ധിപ്പിക്കും.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണയുടെ കയറ്റുമതി മാത്രമല്ല അവശ്യ സാധനങ്ങളുടെ ഇറക്കുമതിയും ഗൾഫ് രാജ്യങ്ങൾക്ക് തലവേദനയാകും. ശരിക്കും നടുക്കടലിൽ പെടുന്ന അവസ്ഥയാവും.
ഇറാന്റെ കൈവശമുള്ള മിസൈൽ, ഡ്രോൺ ശേഖരമൊന്നും പെട്ടെന്ന് തീരില്ലെന്ന് പ്രൊഫസർ പറയുന്നുണ്ട്.
50,000 ഡോളർ വിലയുള്ള ഇറാന്റെ ഡ്രോണിനെ വെടിവച്ചിടാൻ 10 ലക്ഷം ഡോളർ വിലയുള്ള ഇന്റർസെപ്റ്റർ 10 എണ്ണം വീതമൊക്കെയാണ് അമേരിക്കയും സഖ്യകക്ഷികളും ഉപയോഗിക്കുന്നത്.
അവരുടെ സങ്കീർണമായ ഇന്റർസെപ്റ്റർ ശേഖരം പെട്ടെന്ന് തീരുകയും പുതിയ സപ്ലൈ എത്താൻ വൈകുകയും ചെയ്യാം. എന്നാൽ ഇറാൻ തദ്ദേശീയമായി തന്നെ ലളിത സങ്കേതിക വിദ്യ ഉപയോഗിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമിച്ചു സേനയ്ക്ക് നൽകിക്കൊണ്ടിരിക്കുമത്രെ.
തോൽവി ഒരു ഓപ്ഷൻ അല്ലാത്തതിനാൽ ഇസ്രയേലിന്റെ വാക്ക് കേട്ട് ട്രംപ് കരയുദ്ധത്തിന് ഇറങ്ങുമെന്നും പ്രവചനമുണ്ട്.
അത് അമേരിക്കയ്ക്ക് 5 ട്രില്യൺ ഡോളറിന്റെ ബാധ്യത ഉണ്ടാക്കി വയ്ക്കുന്ന ഏർപ്പാടായി മാറുമെന്ന് പ്രൊഫസർ പറയുന്നു. മലനിരകളാൽ ചുറ്റപ്പെട്ട ഇറാനിന്റെ ഭൂമിശാസ്ത്രം അഫ്ഗാൻ പോലെ തന്നെ അമേരിക്കയെ വട്ടം ചുറ്റിക്കും.
ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും ഉപദേശകർ എതിർത്തിട്ടും ട്രംപ് എന്തിനാണു ഇപ്പണിക്ക് ഇറങ്ങിയത്?
ട്രംപിന്റെ അതിമോഹവും അഹങ്കാരവും ആണ് ആദ്യ കാരണം. മഡുറോയെ പിടിച്ചുകൊണ്ട് വന്നപ്പോൾ ആത്മവിശ്വാസം വല്ലാതെ കൂടി.
അടുത്ത രാജ്യത്ത് പാവ ഭരണകൂടത്തെ കുടിയിരുത്താമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു കാണും.
യൂറോപ്പ് കീഴടക്കിയ ആത്മവിശ്വാസത്തിൽ സ്റ്റാലിനെ ചൊറിയാൻ പോയി പണി മേടിച്ച് കൂട്ടി അവസാനം പടമായ ഹിറ്റ്ലറുടെ ചെയ്തിയോടാണ് ഇതിനെ ജിയാങ് ഉപമിക്കുന്നത്.
രണ്ടാമത്തെ കാരണം തീർത്തും സാമ്പത്തികം തന്നെ. ഇസ്രായേലിനെ പോലെ ഇറാന്റെ നാശം കൊതിക്കുന്ന സൗദി അറേബ്യ ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്നരുടെ ബിസിനസിൽ മുടക്കിയിരിക്കുന്നത് 2 ബില്യൺ ഡോളറാണ്.
ഇസ്രയേലി കോടീശ്വരി Miriam Adelson ട്രംപിന്റെ മൂന്നാമൂഴത്തിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത് 250 മില്യൺ ഡോളറാണ്. മൂന്നാമൂഴം വേണമെങ്കിൽ യുദ്ധം നീണ്ട് അടിയന്തരാവസ്ഥ വന്ന് ഇലക്ഷൻ നടക്കാതെ ഇരിക്കണമല്ലോ?
ഇനിയുമൊരു കാരണം ജിയാങ് പറയുന്നുണ്ട്:
ലോകാവസാനം ഉറപ്പിക്കാൻ ഇല്ലുമ്മിനാറ്റിയുടെ ഒടുക്കത്തെ കളി. കൂടുതൽ വിശദീകരിച്ചാൽ ആ തിയറി ആണ് കൂടുതൽ സ്ട്രോങ് എന്ന് തോന്നിപ്പോകും. അതുകൊണ്ട് ഞാൻ മിണ്ടുന്നില്ല, വീഡിയോ കമന്റ് ബോക്സിൽ ഇടാം.
- ബി ശ്രീജൻ
#Trump #USIranConflict #IranvsIsrael
2026 മാർച്ച് 8, ഞായറാഴ്‌ച
പ്രമുഖ ഇസ്റായേലി മാധ്യമപ്രവർത്തകൻ പറഞ്ഞത്
A to Z world wide പ്രമുഖ ഇസ്രായേലി മാധ്യമ പ്രവർത്തകൻ
അലോൺ മിസ്രാഹി (Alon Mizrahi) റിപ്പോർട്ട് ചെയ്യുന്നു :,
"നമ്മൾ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അമേരിക്കൻ സൈനിക താവളങ്ങളെ അത്രത്തോളം സമഗ്രമായും വൻതോതിലും ദൃഢനിശ്ചയത്തോടെയുമാണ് ഇറാൻ നശിപ്പിക്കുന്നത്; ലോകം ഇതിന് തയ്യാറെടുത്തിരുന്നില്ല."
ഇറാൻ വെറും നാല് ദിവസത്തിനുള്ളിൽ മേഖലയിലെ സൈനിക മേധാവിത്വം വിപുലീകരിക്കുന്നതിൽ വിജയിച്ചു. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ചെലവേറിയതുമായ സൈനിക താവളങ്ങളും വസ്തുവകകളും ഉപകരണങ്ങളും ഇറാൻ തകർത്തു.
ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിൽ ചിലതാണ്.
ദശകങ്ങളായി ട്രില്യൺ കണക്കിന് ഡോളർ ചെലവഴിച്ചാണ് ഇവ നിർമ്മിച്ചത്. മുപ്പതിലധികം വർഷത്തെ സൈനിക ചെലവുകൾ പാഴായിപ്പോയി എന്നാണ് നമ്മൾ പറയുന്നത്.
ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന റഡാറുകൾ നിമിഷനേരം കൊണ്ട് നശിപ്പിക്കപ്പെടുന്നത് നമ്മൾ കാണുന്നു. സൈനിക താവളങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടതായും കത്തിക്കപ്പെട്ടതായും കൊള്ളയടിക്കപ്പെട്ടതായും തകർക്കപ്പെട്ടതായും നമ്മൾ കാണുന്നു.
ഞാൻ നിങ്ങളോട് പറയുന്നു, എന്റെ അറിവിൽ പേൾ ഹാർബർ ഒഴികെ അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു നാശമുണ്ടായിട്ടില്ല; പക്ഷേ അത് വെറുമൊരു ആക്രമണം മാത്രമായിരുന്നു.
ഒരു പരമ്പരാഗത യുദ്ധത്തിൽ മറ്റൊരു ശത്രുവും ഇറാൻ ഇപ്പോൾ അമേരിക്കൻ സൈനിക ശക്തിയോട് ചെയ്യുന്നത് പോലെ ഒന്നും ചെയ്തിട്ടില്ല. ഇത് വിശ്വസിക്കാൻ പ്രയാസമാണ്. സൈനിക സാഹചര്യം അത്രമേൽ ഗുരുതരമാണ്, അതിനാൽ സെൻസർഷിപ്പ് ഈ യുദ്ധത്തെക്കുറിച്ചുള്ള മിക്കവാറും എല്ലാ പുതിയ വിവരങ്ങളും തടയുന്നു. ശ്രദ്ധിച്ചാൽ കാണാം, ഓരോ ദിവസം കഴിയുന്തോറും നമുക്ക് ലഭിക്കുന്ന വിവരങ്ങൾ കുറഞ്ഞുവരികയാണ്.
മുപ്പത്തഞ്ച് വർഷം മുമ്പ്, ആദ്യത്തെ ഇറാഖ് യുദ്ധസമയത്ത്, ഇറാഖിൽ നിന്നുള്ള എണ്ണമറ്റ ദൃശ്യങ്ങൾ നമ്മൾ കണ്ടിരുന്നു. അന്ന് സ്മാർട്ട് ബോംബുകളും ക്യാമറകളും പുതിയ കാര്യമായിരുന്നു, എങ്കിലും എല്ലാ രാത്രിയിലും രാത്രികാല ദൃശ്യങ്ങൾ കാണിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് വീഡിയോകൾ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല.
ഇതൊന്ന് മനസ്സിലാക്കൂ! ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്നും ഏറ്റവും വലിയ വ്യോമസേനയുള്ള രാജ്യമെന്നുമാണ് അമേരിക്ക അറിയപ്പെടുന്നത്.
ഇറാൻ പ്രതിരോധം അമേരിക്ക തകർത്തു എന്ന് പറയപ്പെടുന്ന നാലാം ദിവസമായിട്ടും ഇറാൻ ആകാശത്ത് അമേരിക്കൻ മേധാവിത്വത്തിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. ടെഹ്‌റാനിലോ ഇറാന്റെ മറ്റേതെങ്കിലും ഭാഗത്തോ പറക്കുന്ന നമ്മുടെ വിമാനങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ എവിടെ?
അമേരിക്കൻ സൈനികർക്ക് ഇറാൻ മണ്ണിൽ കാലുകുത്തുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ല. ഈ യുദ്ധം എത്രത്തോളം പ്രതീക്ഷയില്ലാത്തതാണെന്ന് മനസ്സിലാക്കാൻ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള ഏറ്റവും വിചിത്രമായ നിർദ്ദേശങ്ങൾ മാത്രം കേട്ടാൽ മതി.
പേർഷ്യൻ ഗൾഫിൽ നിന്ന് പുറപ്പെടുന്ന ഓയിൽ ടാങ്കറുകൾക്ക് സൈനിക അകമ്പടി നൽകാനാണ് അവർ നിർദ്ദേശിക്കുന്നത്. നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്! ആയിരക്കണക്കിന് ഇറാൻ മിസൈലുകളുടെ പ്രഹരപരിധിയിലേക്ക് അമേരിക്കൻ കപ്പലുകളെ അയക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇപ്പോൾ ഹോർമുസ് കടലിടുക്കിലൂടെ ആർക്കും കടന്നുപോകാൻ കഴിയില്ല.
ഇറാനികൾ പതിറ്റാണ്ടുകളായി ഇതിനായി തയ്യാറെടുക്കുകയാണ്. കുർദിഷ് മിലീഷ്യകളെ ആയുധമണിയിച്ച് ഇറാൻ പിടിച്ചെടുക്കുമെന്ന ആശയം ചിലർ മുന്നോട്ട് വെക്കുന്നു. എന്ത് വിഡ്ഢിത്തമാണിത്? നിങ്ങൾ ഇറാന്റെ ഭൂപടം കണ്ടിട്ടുണ്ടോ? ട്രംപ് ഭരണകൂടം ഇറാന്റെ മാപ്പ് കണ്ടിട്ടില്ലെന്ന് തോന്നുന്നു! അത് എത്ര വലുതാണെന്ന് നിങ്ങൾക്കറിയാമോ? ഇറാനെ അധിനിവേശം ചെയ്യുക എന്നാൽ എന്താണെന്ന് അറിയാമോ? 10,000 പേരുള്ള ഒരു മിലീഷ്യക്ക് ഇറാനെ കീഴടക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
അല്ലെങ്കിൽ 50,000? അതോ 1,00,000? ഇറാൻ അവരെ വിഴുങ്ങിക്കളയും.
അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തിൽ പരാജയപ്പെട്ടു കഴിഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും ദശലക്ഷക്കണക്കിന് സാധാരണക്കാരെ അവരുടെ വീടുകളിൽ കൊല്ലാം. അവർക്ക് ശക്തമായ ബോംബുകളുണ്ട്, കെട്ടിടങ്ങൾ തകർക്കാനും കഴിയും, പക്ഷേ അവർക്ക് ഈ യുദ്ധം ജയിക്കാനാവില്ല. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളും ആയുധങ്ങളും ഇറാന്റെ എല്ലായിടത്തും ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്.
അമേരിക്കക്കാർക്കോ പ്രത്യേകിച്ച് ഇസ്രായേലികൾക്കോ അവയിൽ എത്താൻ ഒരു സാധ്യതയുമില്ല. അവർ അത്രയും മോശം അവസ്ഥയിലാണ്.
തുടങ്ങിയ ജോലി പൂർത്തിയാക്കാൻ അവർക്ക് കഴിയില്ല. ഇതെല്ലാം അവസാനിക്കുമ്പോൾ, അമേരിക്ക ഒരിക്കലും പടിഞ്ഞാറൻ ഏഷ്യയിലേക്ക് മടങ്ങിവരില്ല. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സാന്നിധ്യം അവശേഷിക്കില്ല. ഇത് ഞാൻ ഇപ്പോൾ തന്നെ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
2026 മാർച്ച് 6, വെള്ളിയാഴ്‌ച
A to Z world wide newsഇറാന്റെ നഥാൻസ് ആണവ റിയാക്ടറിനു ഇസ്രയേൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കേടുപാടുകൾ പറ്റി എന്നും 5 ഇറാൻ സൈനികർ കൊല്ലപ്പെട്ടു എന്നും ആണവ വികിരണം നഗരത്തിൽ പ്രവഹിക്കാൻ സാധ്യത എന്നും ഇറാൻ.
പ്രദേശത്ത് ഇത് ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു..
അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ ഇസ്രയേൽ അമേരിക്ക ലംഘിച്ചിരിക്കുന്നു എന്നും ഇറാൻ..
തലസ്ഥാന നഗരം ടെഹ്റാനിൽ നിന്നും 250 കിലോമീറ്റർ അകലെയാണ് ഈ ആണവ റിയാക്ടർ.
🔥
അമേരിക്കയുമായി ഒരുതരത്തിലും ചർച്ചയ്ക്ക് ഇനി ഇരിക്കില്ല എന്ന് ഇറാൻ.. സമാധാന സമവായ ചർച്ചകൾ എല്ലാം തള്ളി ഇറാന്റെ പ്രതിരോധമന്ത്രി.
🔥
ഗൾഫ് സംഘർഷം 4 ആഴ്ച വരെ നീണ്ടുനിൽക്കും എന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്.
🔥
ഇറാന്റെ പ്രധാന നാവിക കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തു എന്നും അമേരിക്ക.. തെഹ്‌റാൻ നഗരം ആക്രമിച്ചത് ബോംബർ വിമാനങ്ങൾ.. ഇറാന്റെ തലസ്ഥാന നഗരമായ തഹ്റാനിൽ നിന്നും കൂട്ട പലായനം തുടരുന്നു. സുരക്ഷിതമായ മറ്റു ഗ്രാമങ്ങളിലേക്ക് ആണ് ജനങ്ങൾ പോകുന്നത്.
🔥
ഇറാനിൽ ഇസ്രയേൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണം 550. പരിക്കേറ്റവർ ആയിരത്തിനടുത്ത്
ഔദ്യോഗിക കണക്ക് ആണെങ്കിലും ഇതിലേറെയുണ്ട് മരണസംഖ്യ എന്ന് അനുമാനം.
🔥
സൗദി അറേബ്യയുടെ ജീവനാഡി എന്നറിയപ്പെടുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ എണ്ണ ക്രൂഡ് ഓയിൽ കമ്പനി Aramco ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ മിസൈലുകൾ ഉപയോഗിച്ചു. വലിയ തീപിടുത്തം ഉണ്ടായി സിവിൽ ഡിഫൻസ് വിഭാഗം മണിക്കൂറുകളായി തീ കെടുത്താൻ ശ്രമിക്കുന്നു.
🔥
ദുബായ് അബുദാബി ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഇന്ന് വീണ്ടും.... അബുദാബി മുസഫ , ICAD പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു. ദുബായ് ഇന്റർനാഷണൽ സിറ്റി ഇന്റർനെറ്റ് സിറ്റി ഇവിടങ്ങളിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ഇറാൻ അയച്ച ഡ്രോണുകളെ നിർവീര്യമാക്കുന്നതിനിടയിൽ ഉണ്ടായ അവശിഷ്ടങ്ങളാണ് ഇത് എന്ന് പ്രതിരോധസേനാ വിഭാഗത്തിന്റെ പത്രക്കുറിപ്പ്. പ്രത്യേകിച്ച് ആർക്കും അപായമില്ല എന്നും അറിയിപ്പ്. അവശിഷ്ടങ്ങൾ കിടക്കുന്ന ഭാഗത്തേക്ക് ജനങ്ങൾ നീങ്ങരുത് എന്നും മുന്നറിയിപ്പ്.
🔥
കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം ഇന്ന് പകലും..?
സെൽവ ഏരിയയിൽ അനവധി ഡോണുകളും മിസൈലുകളും ഇറാൻ പ്രയോഗിച്ചു. കുവൈത്തിന്റെ പ്രതിരോധ സേന എല്ലാം തകർത്തു നിർവ്യമാക്കി.
🔥
ഖത്തർ ദോഹ തുറമുഖം ലക്ഷ്യമാക്കിയും അമേരിക്കൻ മിലിറ്ററി ബേസ് കേന്ദ്രമാക്കിയും ഇന്ന് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടർന്നു. ഖത്തർ പ്രതിരോധ സേന എല്ലാം നിർവീര്യമാക്കി.
ഖത്തറിൽ ബാങ്കുകൾ അവധിയാണ്. Work at home ആണ്. സ്കൂളുകൾ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഗവർമെന്റ് മേഖലയും സ്വകാര്യ മേഖലയും ഒരാഴ്ചയോളം അവധിയാണ്. നഗരങ്ങളിൽ വാഹനങ്ങൾ വളരെ കുറവാണ് എന്ന് അവിടുത്തെ പ്രവാസികൾ പറയുന്നു.
🔥
ഇറാഖിലെ കുർദ് മേഖലയിൽ ഏർബിൻ വിമാനത്താവളം ഇറാൻ മിസൈൽ ഉപയോഗിച്ച് ഇറാക്കിലും ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കൻ ബേസ് ലക്ഷ്യമാക്കി തന്നെയാണ്..
🔥
ബഹറിൻ തുറമുഖത്തും ഇന്ന് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി..
തുറമുഖത്തെ പല കപ്പലുകൾക്കും ഡോക്കുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്.
🔥
ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന കമ്പനികൾ സർവീസ് നിർത്തിയത് ഏകദേശം 760ലേറെ സർവീസ്..
ഇൻഡിഗോയുടെ എല്ലാ ഗൾഫ് സർവീസും നിർത്തിയതായി കമ്പനി വക്താവ്.
🔥
കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്കും ജിദ്ദയിലേക്കും ഇന്ന് വിമാന സർവീസുകൾ. സൗദി എയർലൈൻസ് ജിദ്ദയിലേക്കും ഒമാൻ എയർവെയ്സ് മസ്കറ്റിലേക്കും പറക്കുന്നു.
കരിപ്പൂരിൽ fly Nas വിമാനം സൗദിയിലെ റിയാദിൽ നിന്നും സലാം എയർ വിമാനം ഒമാനിലെ മസ്കറ്റിൽ നിന്നുംഎത്തി. തിരിച്ചും സർവീസ് നടത്തും.
🔥
യുദ്ധം നിർത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിൽ സംസാരിച്ചു.
സാധാരണക്കാർക്ക് മുൻഗണന നൽകണമെന്നും മോദി.
🔥
സൗദി അറേബ്യ ബഹറിൻ ഖത്തർ കുവൈത്ത് ഒമാൻ UAE ഉൾപ്പെടെയുള്ള അറബ് ഗൾഫ് രാജ്യങ്ങൾ ജനവാസകേന്ദ്രങ്ങളും ഇപ്പോൾ ഇറാൻ ഡ്രോണുകളുടെ ഭീഷണിയിലാണ്. തുടരെത്തുടരെ ഇന്ന് പകലും ഇറാന്റെ മിസൈലുകളും ഡ്രോണ്കളും ഈ രാജ്യങ്ങളെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നു. പ്രതിരോധ സേനകൾ എല്ലാ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കുന്നുണ്ട്.
🔥
UAE യിൽ ഖത്തറിൽ ബഹ്റൈനിലും പലയിടങ്ങളിലും വീണ മിസൈൽ ഡ്രോണുകളുടെ അവശിഷ്ടം, അതിന് അടുത്തേക്ക് വലിയ സെക്യൂരിറ്റി ചെയ്തിട്ടുണ്ട് എങ്കിലും ജനങ്ങൾ കാണുവാനും ഫോട്ടോ..എടുക്കുവാനും പോകുന്നത് തടഞ്ഞുകൊണ്ട് പോലീസും സൈന്യവും. ആ ഭാഗങ്ങളിൽ പ്രത്യേക ബാരിക്കേഡുകൾ വച്ചിട്ടുണ്ട്. തകർന്നുവീണ മിസൈൽ ഡ്രോൺ അവശിഷ്ടങ്ങളും മറ്റും ഫോട്ടോ വീഡിയോ എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നതായി രാജ്യസുരക്ഷാസേന വിഭാഗം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കേണ്ടിവരും എന്നു മുന്നറിയിപ്പ്. ഔദ്യോഗിക വാർത്ത ഏജൻസികൾക്ക് മാത്രമേ അതിനു അനുവാദം ഉള്ളൂ.
🔥
EMT News today link
https://chat.whatsapp.com/CEve4vMAWAB4G8a5txqVtj?mode=ac_t
2026 മാർച്ച് 4, ബുധനാഴ്‌ച
യാച്ചി ബ്രേവർമാൻ
A to Z world wide newsയുദ്ധഭൂമിയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും മുഖ്യ ഉപദേഷ്ടാവുമായ യാച്ചി ബ്രേവർമാൻ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗാസയിലും യെമനിലും പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെയും സാധാരണക്കാരുടെയും ചോര വീഴ്ത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് യാച്ചി ബ്രേവർമാൻ.
നെതന്യാഹുവിന്റെ ഓരോ നീക്കങ്ങളെയും നിയന്ത്രിച്ചിരുന്ന, അധികാരത്തിന്റെ ഇടനാഴികളിലെ നിഴൽരൂപമായിരുന്ന ബ്രേവർമാന്റെ അന്ത്യം ഇസ്രായേൽ ഭരണകൂടത്തിന് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏത് ക്രൂരമായ മാർഗ്ഗവും സ്വീകരിക്കാൻ മടിക്കാത്ത ഇദ്ദേഹം, ഇറാന്റെ മിസൈലുകൾക്ക് ഇരയായെന്ന വാർത്ത ശരിയാണെങ്കിൽ അത് യുദ്ധത്തിന്റെ ഗതി മാറ്റാൻ പോന്ന ഒന്നാണ്. അധിനിവേശ ശക്തികളുടെ അഹങ്കാരത്തിന് ലഭിച്ച വലിയ തിരിച്ചടിയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.
ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇസ്രായേൽ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, ടെൽ അവീവിലെ പരിഭ്രാന്തി ഈ വാർത്തയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. തങ്ങൾ സുരക്ഷിതരാണെന്ന് വിശ്വസിച്ചിരുന്ന ഭരണകൂടത്തിന്റെ ഹൃദയഭാഗത്തേക്ക് തന്നെ ഇറാന്റെ മിസൈലുകൾ എത്തിയത് ലോകശക്തികളെ അമ്പരപ്പിച്ചിരിക്കുകയാണ്. പുകമറകൾ സൃഷ്ടിച്ച് സത്യത്തെ എത്രകാലം മൂടിവെക്കാൻ ശ്രമിച്ചാലും, യുദ്ധക്കളത്തിലെ യാഥാർത്ഥ്യങ്ങൾ ഒരിക്കൽ പുറത്തുവരിക തന്നെ ചെയ്യും.
അധികാരത്തിന് വേണ്ടി പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ ബലികൊടുക്കുന്ന ക്രൂരമായ നയതന്ത്രങ്ങൾക്ക് ലഭിക്കുന്ന ഈ തിരിച്ചടികളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)