നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, പരീക്ഷാ സംബന്ധമായ വിവരങ്ങൾ, പഠനരീതി, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അവബോധം ക്ലാസിലൂടെ നൽകി.
പരിപാടിക്ക് പ്രോജക്ട് കോർഡിനേറ്റർ മുൻഷിറ നേതൃത്വം നൽകി. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും തുല്യതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും തുടർപഠനത്തിന്റെ സാധ്യതകളും വിശദീകരിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ