google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : ഗുജറാത്ത്

2026 ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഗുജറാത്ത്

A to Z world wide newsപലരും എന്നോട് പറഞ്ഞു, കാര്യം എന്തുമാവട്ടെ, 3000 കോടി ചെലവഴിച്ചാലെന്താണ്. ഈ പ്രതിമ ഒന്ന് പോയിക്കാണാൻ മാത്രം ഉണ്ട്. ഈ പ്രതിമകൊണ്ട് മാത്രം ആ നാട് വികസിച്ചു അത്രേ.

സത്യം പറയാലോ,
എനിക്കീ ഗുജറാത്തിനെ കുറിച്ച് ആകെ അറിയാവുന്നത് പത്രം വായിച്ചും സന്തോഷ് ജോർജ് കുളങ്ങര പോലെയുള്ള ചില സഞ്ചാരികളുടെ വീഡിയോ കണ്ടും മാത്രമാണ്.

ലക്ഷം കോടി കണക്കിന് ഇൻവെസ്റ്റ്മെൻ്റ് വരുന്ന വാർത്തകൾ...
ലോകത്തിലെ രണ്ടാമതും മൂന്നാമതും സ്ഥാനത്തെത്തിയ ഗുജറാത്തി വ്യവസായികൾ...
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ നയിക്കുന്ന ഗുജറാത്തി ചെറുപ്പക്കാരൻ...
രാജ്യത്തെ ആകെ ഫാക്ടറികളുടെ 12% ഗുജറാത്തിലാണ്.

പക്ഷേ, ഗുജറാത്തിലെ 1.02 കോടി ആളുകൾ ദാരിദ്യത്തിലാണെന്ന് പറഞ്ഞത് പാർലമെൻ്റിൽ വച്ച റിപ്പോർട്ടാണ്. അതും ദിവസം 26 രൂപ പോലും വരുമാനം ഇല്ലാത്തവർ. കേരളത്തിലാകെ മൂന്നരക്കോടി മനുഷ്യരേ ഉള്ളൂ എന്ന് ഓർക്കുക. അപ്പോൾ മനസിലാവും ഗുജറാത്തിലെ ദരിദ്രരുടെ എണ്ണം. അതേ സമയം നമ്മുടെ നാട് അതി ദാരിദ്ര്യ മുക്തമാവാൻ പരിശ്രമിക്കുകയാണ്.

ഇവിടെ 26 രൂപ വരുമാനമില്ല എന്ന് പറയാൻ വൃദ്ധർക്ക് പോലും കഴിയില്ല.

ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന ലോകത്തിലെ ഏക പ്രദേശമായേക്കാം ഒരു പക്ഷേ നമ്മുടെ കേരളം. അതേ സമയം, ഗുജറാത്തിലെ 169 സ്കൂളുകളിൽ ഒരു കുട്ടി പോലും ജയിച്ചില്ലത്രേ.

കുട്ടികളിലെ പോഷകാഹാര കുറവിലും പട്ടിണിയിലും രാജ്യത്തെ ഏറ്റവും പരികാപകരമായ അവസ്ഥ ഗുജറാത്തിൽ ആണെന്ന റിപ്പോർട്ട് നീതി ആയോഗിൻ്റേതാണ്. അതും 40% ത്തിലേറെ കുഞ്ഞുങ്ങൾ underweight ആണത്രേ. 
5 നും 12 വയസിനും ഇടയിലുള്ള കുട്ടികളിൽ 79% വിളർച്ച ഉള്ളവരാണ്. വളർച്ചയല്ല, വിളർച്ച.
അത് ഓരോ വർഷവും കുറയുകയല്ല, കൂടി വരുകയാണ് എന്നു കൂടി റിപ്പോർട്ടിലുണ്ട്.

ഗർഭിണികളായ സ്ത്രീകളിൽ 62.5% അനീമിക് ആണത്രേ!!!
പൊതുവേ സ്ത്രീകളിൽ 65% അനീമിക് ആണ്.

3.65 കോടി മനുഷ്യർ ഫ്രീ റേഷനെ മാത്രം ആശ്രയിച്ചാണത്രേ ജീവിക്കുന്നത്.😥

കേന്ദ്ര സർക്കാരിൻ്റെ ജൽ ശക്തി റിപ്പോർട്ടനുസരിച്ച് 50% ആളുകൾക്ക് പോലും കുടിക്കാൻ നല്ല വെള്ളം കിട്ടുന്നില്ല. ഗാന്ധിനഗറിൽ മലിനജലം കുടിച്ച് ടൈഫോയ്ഡ് ബാധിച്ചവരുടെ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്.

ശിശു മരണ നിരക്ക് 31.2 ആണത്രേ!!😥
പെൺ ഭ്രൂണഹത്യ 4.5%😥 പെൺകുഞ്ഞുങ്ങൾ ജനിച്ചാലും 5 വയസു പോലും ജീവിക്കാത്തത്  6.8%😥 ഇനിയും വളർന്നാലോ വളർച്ച ഇല്ലാത്തവരും വിളർച്ച ബാധിച്ചവരും.

ഹൈസ്കൂളിൽ വരെ പഠിക്കാൻ പോകുന്നത് 46.5% പെൺകുട്ടികൾ മാത്രം.
കോളേജ് വരെ എത്തുന്നത് 10% പോലുമില്ലത്രേ!!!

ഡിജിറ്റൽ ഇന്ത്യയിലെ 48.8% ഗുജറാത്തി സ്ത്രീകൾക്ക് മൊബൈൽ നമ്പർ ഇല്ല.
30% സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ല.

കേരളം 'അതി'ദാരിദ്യമുക്തമായതിനെ പരിഹസിക്കുന്നവരുണ്ടല്ലോ. ഗുജറാത്തിലെ അതി ദാരിദ്യം 11.6% ആണ്.

പട്ടിണിയാണ്
കുടിക്കാൻ നല്ല വെള്ളമില്ല
ആളുകൾക്ക് വിദ്യാഭ്യാസമില്ല
ആളുകൾക്ക് ജോലിയുണ്ട്. പക്ഷേ, വിദ്യാഭ്യാസം ഇല്ലാത്തതിനാൽ കുറഞ്ഞ ജോലിയും കുറഞ്ഞ കൂലിയും.
സ്കൂളുകളുടെയും
ആശുപതികളുടെയും അവസ്ഥ പരിതാപകരം.

ഇതെല്ലാം നിൽക്കുമ്പോഴും ഗുജറാത്തിലെ per capita ഇൻകവും ചെലവഴിക്കലും എല്ലാം ഏറ്റവും കൂടിയത് തന്നെ. കാരണം ലോകത്തിലെ ഒന്നാം നമ്പർ പണക്കാരുടെ പണത്തെ ഈ ദരിദ്രനാരായണൻമാരെ കൊണ്ട് ഹരിക്കുമ്പോൾ വലിയ അക്കങ്ങൾ കിട്ടും. അത് മതിയല്ലോ...

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും പറയുന്നത് കേട്ടു സർക്കാറിൻ്റെ ജോലി സ്കൂളുകളും ആശുപത്രികളും സ്ഥാപനങ്ങളും നടത്തുകയല്ലത്രേ. ഫെസിലിറ്റേറ്റർ ആയാൽ മതിയെന്ന്. BJP യുടെ അതേ വാദം. മുതലാളിമാർ എല്ലാം നടത്തും. സർക്കാർ സൗകര്യം ഒരുക്കി കൊടുത്താൽ മതി. നല്ല GDP, നല്ല percapita ഇൻകം.

സർക്കാരുകൾ ഇങ്ങനെ നല്ല പ്രതിമകൾ പണിതാൽ മാത്രം മതി.👌

#gujarat #SardarPatel #kerala

അഭിപ്രായങ്ങളൊന്നുമില്ല: