15 മരണം റിപ്പോർട്ട് ചെയ്തുവെങ്കിലും മരണസംഖ്യ കൂടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ.
🔥
തലസ്ഥാന നഗരി ടെൽ അവീവിലേക്ക് ഇറാൻ തുടരെ തുടരെ മിസൈൽ അറ്റാക്ക് നടത്തി..
പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും കെട്ടിടങ്ങളും തകർന്നു.
റോഡുകളും മാർക്കറ്റുകൾക്ക് നേരെയും അറ്റാക്ക് ഉണ്ടായി എന്ന് അൽസീറ ചാനലും പറയുന്നു.
🔥
ഇറാൻ ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്.
🔥
3 അമേരിക്കൻ സൈനികർ ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടു.
🔥
ഇനി ചർച്ചക്ക് ഇല്ല എന്ന് ഇറാൻ... അതിന്റെ സമയം കഴിഞ്ഞു. പ്രത്യാക്രമണം വർദ്ധിപ്പിച്ചുകൊണ്ട് ഇറാൻ. .കൂടുതലും ഗൾഫ് അറബ് രാജ്യങ്ങൾക്ക് നേരെ.
അതോടൊപ്പം ശക്തമായി ഇസ്രായേലിന് നേരെയും മിസൈൽ ഡ്രോൺ ആക്രമണങ്ങൾ.
🔥
ഖത്തർ ദോഹയിൽ വീണ്ടും ഇറാൻ ആക്രമണം..? ഇന്നലെ ഖത്തറിന്റെ അമേരിക്കൻ എയർബേസ് മിസൈൽ ആക്രമണത്തിൽ ഇറാൻ തകർത്തിരുന്നു.
🔥
അമേരിക്കൻ വിമാനം F 15 വെടിവെച്ചു വീഴ്ത്തി ഇറാൻ.. പൈലറ്റ് രക്ഷപ്പെട്ടു.
🔥
കുവൈത്ത്, ബഹ്‌റൈൻ, ദുബായ് എന്നിവിടങ്ങളിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി കൊണ്ട് ഇറാൻ...
ഗൾഫിൽ 7 സ്ഥലത്ത് ആക്രമണം..
🔥
ദുബായ് തുറമുഖം ലക്ഷ്യമാക്കി ഇറാൻ അനവധി മിസൈൽ തൊടുത്തു വിട്ടു. എല്ലാം UAE സേന പ്രതിരോധിച്ചു നിർവീര്യമാക്കി. ദുബായ് ൽ സ്ഫോടന പരമ്പര തന്നെ ഉണ്ടായി
🔥
ഇസ്രായേൽ ലബനനിൽ വ്യോമ ആക്രമണം നടത്തി...
31 പേര് കൊല്ലപ്പെട്ടു.
149 പേര്ക്ക് പരിക്ക്.
ഹിസ്ബുള്ള നേതാവും കൊല്ലപ്പെട്ടു.
🔥
ഇതു വരെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ റിപ്പോർട്ട് ചെയ്തത് 6 മരണം.
🔥
ദുബായിയുടെ തന്ത്രപ്രധാനമായ ഭാഗങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസം ഇറാൻ ഡ്രോണ്കളും മിസൈലുകളും തൊടുത്തു വിട്ടുകൊണ്ടിരിക്കുകയാണ്. അബുദാബിയിലും ദുബായിലും ഉള്ള അമേരിക്കൻ എയർ ബേസ് അതിന്റെ ഭാഗങ്ങൾ ഇറാൻ ആക്രമണങ്ങളിൽ തകർന്നിരുന്നു.
🔥
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അബുദാബി സായിദ് വിമാനത്താവളം എന്നിവക്ക് നേരെയും കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തി. UAE സേന അതിനെ പ്രതിരോധിച്ച് നിർവീര്യമാക്കിയെങ്കിലും മിസൈലുകളുടെ കഷ്ണങ്ങളും അവശിഷ്ടങ്ങളും പതിച്ച് പലയിടങ്ങളിലും കേടുപാടുകൾ സംഭവിച്ചു. സ്റ്റാഫുകൾക്ക് പരിക്കുകളും പറ്റി.
🔥
UAE യിൽ നടന്ന ഈ ആക്രമണങ്ങളിൽ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. നാൽപ്പത്തിലേറെ പേർക്ക് പരിക്കുകൾ ഉണ്ട്.
🔥
UAE എന്തിനും സജ്ജമാണ് എന്നും പ്രവാസികളും സ്വദേശികളും വിഷയത്തിൽ ആശങ്ക വേണ്ട എന്നും ഔദ്യോഗിക അറിയിപ്പ് ഉണ്ട്.. UAE പ്രതിരോധസേന കരുത്തുറ്റതാണ് രാജ്യത്തേക്ക് വരുന്ന ഏത് മിസൈൽ അറ്റാക്കുകളെയും പ്രതിരോധിക്കുന്നുണ്ട് എന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
🔥
അബുദാബി യിലെ അൽ സലാം നെവൽ ബേസ് ഇറാൻ ഡ്രോണുകൾ ആക്രമിച്ചവയിൽ പെടും.
2 കണ്ടെയ്നറുകൾ തീ
പിടിച്ചിട്ടുണ്ട്. അബുദാബി സിവിൽ ഡിഫൻസ് പിന്നീട് തീ അണച്ചു.
അബുദാബി ശക്ബൂത്ത് ആശുപത്രി ലക്ഷ്യമാക്കിയും ഡ്രോൺ ആക്രമണം നടന്നു. ഉടൻ തന്നെ അത് നിർവീര്യമാക്കി.
🔥
UAE ലക്ഷ്യമാക്കി 21 ഡ്രോണ്കൾ ഇന്നലെ ഇറാൻ അയച്ചു. എല്ലാം നിർവീര്യമാക്കി
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ
165 ബാലിസ്റ്റിക്ക് മിസൈലുകൾ, 2 ക്രൂയിസ് മിസൈലുകൾ, 541 ഡ്രോണുകൾ UAE ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടു..
അതിൽ 311 ഡ്രോണുകൾ UAE പ്രതിരോധ സേന നിർവീര്യമാക്കി. എല്ലാ ബാലിസ്റ്റിക് മിസൈലുകളും നിർവീര്യമാക്കി.
🔥
ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം തുടരുന്നു..ഇറാനെ ചർച്ചക്ക് വിളിച്ച് അമേരിക്കൻ പ്രസിഡന്റ്.. എന്നാൽ ചർച്ചയ്ക്ക് തയ്യാറല്ല എന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.. ഞങ്ങളുടെ രാജ്യത്തിനുണ്ടായ നഷ്ടത്തിന് കനത്ത തിരിച്ചടി നൽകും എന്നും ഇറാൻ.
🔥
ഇറാനിലുള്ള UAE യുടെ എംബസി അടക്കുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും..
UAE യിൽ ഇറാൻ നടത്തിയ ഡോൺ ആക്രമങ്ങൾക്കുള്ള പ്രതിഷേധ സൂചകമായി ആണ് ഇത്.
UAE ഓഹരി വിപണി ഇന്ന് തുറന്നിട്ടില്ല. UAE യിൽ ഗവർമെന്റ് മേഖലകളും ചില സ്വകാര്യ മേഖല സ്ഥാപനങ്ങളും ഇന്ന് അവധി നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വാഹനത്തിരക്കുകൾ ഉണ്ടാകുന്ന പ്രധാന ഹൈവേ റോഡുകളും മറ്റു വാണിജ്യ കേന്ദ്രങ്ങളും ശൈഖ് സായിദ് റോഡ് , എമിറേറ്റ്സ് റോഡ് ഉൾപ്പെടെ വാഹനത്തിരക്ക് ഇന്ന് അനുഭവപ്പെടുന്നില്ല.
🔥
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ ഒരു മരണം കൂടി. 32 പേർക്ക് പരിക്ക്..
അമേരിക്കയുടെ യുദ്ധ കപ്പലിലേക്ക് ഇറാന്റെ മിസൈൽ അറ്റാക്ക് തുടരെത്തുടരെ ഉണ്ടായി എല്ലാം പ്രതിരോധിച്ചു എന്ന് അമേരിക്ക.
🔥
അമേരിക്കയുടെ F 15 വിമാനം ഇറാൻ കുവൈത്തിൽ വെടിവെച്ചു വീഴ്ത്തി. പൈലറ്റ് രക്ഷപ്പെട്ടു എങ്കിലും വിമാനം തകർന്നു വീണു.
🔥
ഇറാന്റെ ഒൻപതിലേറെ നാവിക പടക്കപ്പലുകൾ മിസൈൽ അറ്റാക്കിൽ മുക്കി എന്ന് അമേരിക്കയുടെ അവകാശം.
ബ്രിട്ടന്റെ നാലോളം എണ്ണക്കപ്പലുകൾ ഡ്രോൺ അറ്റാക്കിൽ തകർത്തു എന്ന് ഇറാന്റെ അവകാശം.
🔥
ഇറാന്റെ നാവിക ആസ്ഥാനം തകർത്തു എന്ന് അമേരിക്ക.
ഇറാന്റെ ബാക്കിയുള്ള കപ്പലുകൾ കൂടി തകർക്കും എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രമ്പ്..
ഇറാന്റെ ബാലിസ്ടിക് മിസൈൽ ശേഖരങ്ങളും തകർത്തു എന്ന് അമേരിക്കൻ ഇസ്രായേൽ സഖ്യസേന.
ഇറാന്റെ യുദ്ധക്കപ്പലും തകർത്തു എന്ന് അവകാശവാദം.
എന്നാൽ ഇറാൻ ഇതിന് പ്രതികരിച്ചിട്ടില്ല.
🔥
UAE യിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നു. 3 മരണമാണ് റിപ്പോർട്ട് ചെയ്തത് ഇതുവരെ.
നിരവധി പേർക്ക് പരിക്ക്....പരിക്കുപറ്റിയവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ട്.
🔥
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഇറാൻ പ്രതിരോധമന്ത്രി... അല്ലാതെ രാജ്യങ്ങൾ അല്ല..അമേരിക്കയെ സഹായിക്കുന്ന സൈനികരെയും ഞങ്ങൾ നേരിടും.. ഏതറ്റം വരെയും ഞങ്ങൾ പോകും.. എന്നും മന്ത്രി..
🔥
അയൽക്കാരെ അയൽ രാജ്യങ്ങളെ ആക്രമിക്കരുത്. ഇറാൻ ഒറ്റപ്പെടും എന്ന് താക്കീത് നൽകി UAE ഭരണകൂടം.
🔥
ഇസ്രായേലിനു എതിരെ ചൈനയും. യുദ്ധം നിർത്തണമെന്നും മേഖലയിൽ സമാധാനം കൈവരുത്തണമെന്നും ആഹ്വാനം.
ഇറാനെ ആക്രമിച്ചത് നീതികരിക്കാൻ ആകില്ല സൈനിക നടപടി നിർത്തണം എന്നും ചൈനീസ് പ്രസിഡന്റ്.
🔥
ഇറാൻ പരമോന്നത നേതാവ് ഖമനിയി യുടെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് പുടിന്റെ അനുശോചനം.
ശനിയാഴ്ച ഇസ്രയേൽ സൈന്യം ഇറാന്റെ ഔദ്യോഗിക പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ അദ്ദേഹവും മകളും മരുമകനും പേരക്കുട്ടിയും നിരവധി ഉദ്യോഗസ്ഥരും മന്ത്രിമാരും സെക്യൂരിറ്റി ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
🔥
ഇതിനിടയിൽ ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ഇറാനിൽ ആക്രമണം തുടരുന്നു.
ഇറാന്റെ നാവികസേന കേന്ദ്രവും യുദ്ധവിമാനങ്ങളും റൺവേ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു.
🔥
അമേരിക്ക ഇസ്രായേൽ ഇറാൻ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഒമാൻ എന്ന രാജ്യത്തേക്ക് ഗ്രാൻഡ് അറ്റാക്ക് ആദ്യദിവസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ തുറമുഖത്ത് ഉണ്ടായിരുന്ന ഈജിപ്ഷ്യൻ കപ്പലിലേക്ക് ഡ്രോൺ ആക്രമണം ഉണ്ടായി. തീ പിടിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കി. ഇറാൻ അയച്ച ചില ഡ്രോണുകൾ ഒമാൻ ഖുദും തുറമുഖ നഗരത്തിലെ ഇൻഡസ്ട്രിയൽ മെക്കാനിക്ക് കെട്ടിടത്തിൽ വീണു ചില ജോലിക്കാർക്ക് പരിക്കു പറ്റി.
🔥
ഏതായാലും അമേരിക്ക ഇറാൻ സംയുക്തമായി ഇറാനെതിരെ നടത്തുന്ന ഈ ആക്രമണവും ഗൾഫ് രാജ്യങ്ങൾക്ക് മേലെ ഇറാൻ നടത്തുന്ന പ്രത്യാക്രമണവും, സൗദി ബഹറിൻ ഖത്തർ കുവൈത്ത് UAE ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ അടക്കം എല്ലാ പ്രവാസികൾക്കും അതുപോലെ സ്വദേശികൾക്കും ചെറിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.. പക്ഷേ പാനിക്ക് ആകേണ്ട കാര്യമില്ല എല്ലാ രാജ്യങ്ങളും ഇറാൻ മിസൈൽ ഡ്രോണുകളെ പ്രതിരോധിക്കുവാനുള്ള കാര്യത്തിൽ സർവ്വ സജ്ജരാണ് എന്ന് പ്രതിരോധ സേനകൾ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
🔥
ഗൾഫ് രാജ്യങ്ങളിൽ അവശ്യസാധനങ്ങൾ ജനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ല എന്ന് വിവിധ ലോജിസ്റ്റിക്ക് ഭക്ഷ്യ കമ്പനികൾ അറിയിച്ചിട്ടുണ്ട്.
ലുലു ഗ്രൂപ്പിന്റെ എല്ലാ ഗൾഫ് രാജ്യങ്ങളിലെ ശാഖകളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ തയ്യാറാണ് എന്നും, ലുലുവിന്റെ ലോജിസ്റ്റിക് ഗോഡൗണുകളിൽ ഈ നോമ്പ് മുഴുവനും പെരുന്നാൾ വരെയും അത് കഴിഞ്ഞു ഉള്ള ദിവസങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ തയ്യാറാണെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.
➖➖➖➖➖➖➖
EMT News today.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ