google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : മാർ അപ്രേം മെത്രാപൊലിത്ത അന്തരിച്ചു.

2025, ജൂലൈ 7, തിങ്കളാഴ്‌ച

മാർ അപ്രേം മെത്രാപൊലിത്ത അന്തരിച്ചു.

A to Z world wide news ______ [hindi] മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു > 57 വർഷം പൗരസ്ത‌്യ കൽദായ സുറിയാനി സദയെയും ആറു മാസത്തോളം ആഗോള സഭയെയും നയിച്ചു » ധിഷണാശാലി. എഴുത്തുകാരൻ. സംഗീതജ്ഞൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയൻ തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയം തൊ ട്ടറിഞ്ഞ പൗരസ്‌ത്യ കൽദായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ഡോ. മാർ അപ്രേം മെ ത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. മേയ് രണ്ടു മുതൽ തൃശൂരിലെ സ്വകാര്യ ആശുപ ത്രിയിൽ ചികിത്സയിലായിരുന്ന മാർ അപ്രേം തി ങ്കളാഴ്‌ച രാവിലെയാണ് വിടവാങ്ങിയത്. 57 വർ ഷം പൗരസ്ത്യ കൽദായ സുറിയാനി സഭയെ ഭരി ച്ച മാർ അപ്രേം ആറു മാസത്തോളം ആഗോള സഭയെയും നയിച്ചിട്ടുണ്ട്. ധിഷണാശാലി, എഴു ത്തുകാരൻ, സംഗീതജ്ഞൻ തുടങ്ങിയ നിലകളി ലും മുദ്രപതിപ്പിച്ചു. തൃശൂരിലെ മൂക്കൻ കുടുംബത്തിലെ കൊച്ചൗ സേപ്പ് ദേവസിയുടെയും കൊച്ചുമറിയത്തിൻ്റെ യും 10 മക്കളിൽ നാലാമനായി 1940 ജൂൺ 13നാ ണ് ജനിച്ചത്. ജോർജ് ഡേവിഡ് മൂക്കൻ എന്നാ യിരുന്നു ആദ്യ പേര്. കാൽഡിയൻ സിറിയൻ സ്കൂ ൾ, സി.എം.എസ് സ്കൂൾ, തൃശൂർ സെൻ്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ജബൽപുരിലെ ലിയോണർഡ് തിയോളജിക്കൽ കോളജ്, ലണ്ടനിലെ സെൻ്റ് ബോണിഫൈഡ് കോളജ്, ബംഗളൂരു യു.ടി കോളജ്, പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി, യൂനിയൻ തിയോ ളജിക്കൽ സെമിനാരി ന്യൂയോർക് എന്നീ ആത്മി യ വിദ്യാഭ്യാസ സ്ഥാപനങ്ങ ളിൽ ഉപരിപഠനം പൂർത്തി യാക്കി. സെറാമ്പൂർ സർവ കലാശാലയിൽനിന്ന് ദൈവ ശാസ്ത്രത്തിലും എം.ജി സർവ കലാശാലയിൽനിന്ന് സുറി യാനിയിലും ഡോക്ടറേറ്റ് ക രസ്ഥമാക്കി. ഇന്ത്യയിലെ മെത്രാപ്പോ ലീത്തയായിരുന്ന മാർ തോ മ ധർമോയിൽനിന്ന് 1961ൽ ശെമ്മാശനായും 1965ൽ ക ശീശയായും വൈദികപട്ടം സ്വീകരിച്ചു. ജോർജ് ഡേവീഡ് മൂക്കനെ 1968ൽ എപ്പിസ്കോപ്പയായും തുടർന്ന് മെത്രാപ്പോലീത്ത യായും ബഗ്ദാദിലെ മാർ സയ്യാ കത്തീഡ്രിൽ പ ള്ളിയിൽവെച്ച് മാർ അപ്രേം എന്ന നാമധേയത്തി ൽ അന്നത്തെ പാത്രിയാർക്കീസ് മാർ തോമ ധർ മോ അഭിഷിക്തനാക്കി. 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 57 വർഷം ഭാരതസഭയെ നയിച്ചു. 75ലധികം പുസ് തകങ്ങൾ രചിച്ചിട്ടുണ്ട്. മാർ അപ്രേമിന്റെ 'കാൽ വരി ക്രൂശേ നോക്കി ഞാൻ' എന്ന ഗാനം 101 ഭാ ഷകളിൽ തർജമ ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗു രു രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സം സാരിച്ചിരുന്ന അരാമായ (സുറിയാനി) ഭാഷയിലേ ക്ക് തർജമ ചെയ്‌തതും മാർ അപ്രേം ആണ്. എ ട്ടു ഭാഷകൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ഗിത്താർ, കീബോർഡ് എന്നിവ തിരക്കുകൾക്കി ടയിലും പഠിക്കാൻ ശ്രമിച്ചു. 2015ൽ മാറൻ മാർ ദിൻഹ നാലാമൻ പാത്രിയാർക്കീസ് കാലംചെയ്ത തിനെ തുടർന്ന് പുതിയ പാത്രിയാർക്കീസ് തെര ഞ്ഞെടുപ്പുവരെ ആറു മാസത്തോളമാണ് ആഗോ ള സഭയെ നയിച്ചത്. സംസ്കാരശുശ്രൂഷ വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിന് മാർത്ത മറിയം വലിയ പള്ളിയിൽ കുർബാന നടക്കും. തുടർന്ന് നഗരി കാണിക്കലിനുശേഷം ഉച്ചക്ക് ഒന്നിന് കുരുവിള ച്ചൻ പള്ളിയിലാണ് കബറടക്കം.

അഭിപ്രായങ്ങളൊന്നുമില്ല: