google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : മദീനയിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന വഴി ഉണ്ടായ ആക്സിഡൻ്റിൽ മലപ്പുറം സ്വദേശികൾ മരിച്ചു

2026 ജനുവരി 3, ശനിയാഴ്‌ച

മദീനയിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന വഴി ഉണ്ടായ ആക്സിഡൻ്റിൽ മലപ്പുറം സ്വദേശികൾ മരിച്ചു

A to Z world wide newsമദീന ജിദ്ദ പോകുന്ന വഴിയെ ബസിൽ വെച്ച് കണ്ടിരുന്നു ഈ ആക്സിഡൻ്റ്. 2 ലോറികൾ പരസ്പരം ഇടിച്ച നിലയിലും അതിന് പുറകിൽ ഈ കാറും കണ്ടിരുന്നു. മലയാളികൾ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആമീൻ.

മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീലും (52) കുടുംബവുമാണ് ഈ അപകടത്തിൽപ്പെട്ടത്.

അബ്ദുൽ ജലീൽ (52): വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മഞ്ചേരി വെള്ളില സ്വദേശിയാണ്.
 * തസ്‌ന തോടേങ്ങൽ (40): ജലീലിന്റെ ഭാര്യ.
 * ആദിൽ (14): ജലീലിന്റെ മകൻ.
 * മൈമൂനത്ത് കാക്കേങ്ങൽ (73): ജലീലിന്റെ മാതാവ്.

 ജിദ്ദ - മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. ഉംറ നിർവഹിച്ച ശേഷം ജിദ്ദയിൽ നിന്നും മദീനയിലേക്ക് സന്ദർശനത്തിനായി പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി (GMC) വാഹനം തീറ്റപ്പുല്ല് കയറ്റി വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മൂന്ന് പെൺമക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു:
 * അയിഷ (15): മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.
 * ഹാദിയ (9), നൂറ (7): ഇവർ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്.
മദീനയിലെ കെ.എം.സി.സി (KMCC) പ്രവർത്തകരും മറ്റും ആശുപത്രിയിലും തുടർനടപടികൾക്കുമായി രംഗത്തുണ്ട്. ആ കുടുംബത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റ കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: