2025 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
A to Z world wide news ______ [hindi] പഴയകാല കർക്കടികമാസ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പകൽവീട് അംഗങ്ങളുടെ 'കർക്കടക സംഗമം' ശ്രദ്ധേയമായി. പട്ടിണിയും വറുതിയും നിറഞ്ഞ പഴയകാലം ഓർത്തെടുത്തും ഇല്ലായ്മകളും ദുരിതങ്ങളും പെയ്തിറങ്ങിയ കഷ്ടകാലം അയവിറത്തും കാരണവൻമാർ കഴിഞ്ഞകാല ഓർമ്മകൾ പങ്കുവെച്ചു. തിൻമയുടെ മേൽ നൻമയുടെ വിജയമാണ് രാമായണം നൽകുന്ന സന്ദേശമെന്നും ഇത് രാമായണത്തിൻ്റെ മാസം കൂടിയാണെന്നും അനുസ്മരിക്കപ്പെട്ടു. അംഗങ്ങൾക്ക് 'കർക്കിടകക്കഞ്ഞി' വിതരണം ചെയ്തു.
ചടങ്ങിൽ കുഞ്ഞിക്കോയ, അബ്ദുല്ല കാപ്പാട്ട് , കെ.വി. കരീംമാഷ്, ഗോപിനാഥ് എന്നിവർ സംസാരിച്ചു. ബോംബെ ഹംസ ഗാനമാലപിച്ചു. ട്രസ്റ്റ് ചെയർമാൻ എം. കെ. എ മുബാറക്, ഷബീറലി, ഷഫിൻ എന്നിവർ നേതൃത്വം നൽകി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ