google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തി കൊന്നു

2025, ജൂലൈ 10, വ്യാഴാഴ്‌ച

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തി കൊന്നു

A to Z world wide news ______ [hindi] മുടിമുറിക്കാൻ പറഞ്ഞതിന് പ്രിൻസിപ്പലിനെ വിദ്യാർഥികൾ കാമ്പസിൽ കുത്തിക്കൊന്നു » സംഭവം ഹരിയാനയിലെ ഹിസാറിൽ ചണ്ഡിഗഢ്: ഹരിയാനയിലെ ഹിസാറിൽ മുടി മുറിക്കാനും അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കാമ്പസിൽവെച്ച് കുത്തി ക്കൊന്നു. 11, 12 ക്ലാസ് വിദ്യാർഥികളായ കുറ്റാരോപിതർ ഒളിവിലാണ്. ഹിസാറി ലെ ബസ് ബാദ്ഷാപൂരിലെ കർത്താർ മെ മ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂ ളിലെ പ്രിൻസിപ്പലായ ജഗ്‌ബീർ സിങ്ങി നാണ് (50) വ്യാഴാഴ്ച രാവിലെ 10.30 ഓടെ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിദ്യാർഥികളോട് മുടി മുറിക്കാനും ശ രിയായ രീതിയിൽ വസ്ത്രം ധരിക്കാനും ചട്ട ങ്ങൾ പാലിക്കാനും പ്രിൻസിപ്പൽ ആവശ്യ പ്പെട്ടിരുന്നതായി ഹൻസി പൊലീസ് സൂപ്ര ണ്ട് അമിത് യശ്വർധൻ പറഞ്ഞു. ഇതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. കത്തി യെടുത്ത് നിരവധി തവണയാണ് കുത്തി യത്. കുത്തിയ ശേഷം വിദ്യാർഥികൾ ഓ ടുന്നത് കാമ്പസിലെ സി.സി.ടി.വി ദൃശ്യങ്ങ ളിലുണ്ട്. ഒരാൾ ആയുധം വലിച്ചെറിയുന്ന തും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോസ്റ്റ്മോ ർട്ടം റിപ്പോർട്ടിനും വിശദമായ അന്വേഷ ണത്തിനും ശേഷമേ കൊലപാതകത്തി ൻ്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂ വെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല: