2025, ജൂലൈ 8, ചൊവ്വാഴ്ച
കാരുണ്യ സ്പർശം
A to Z world wide news ______ [hindi] വരും തലമുറയെ കൈപിടിച്ചുയർത്തേണ്ടവർ, അദ്ധ്യാപന രംഗത്തേക്കുള്ള പ്രവേശന കവാടത്തിൽ അവർ ഒന്നിച്ചു ചേർന്ന് സഹജീവിസ്‌നേഹ മാതൃക തീർക്കുകയാണ്..,
നമ്മുടെ അഭിമാനമായ ഫസ്‌ഫരി ടീച്ചർ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ , പതിവുപോലെ അവരെത്തി മനസ്സ് നിറക്കുന്ന പുഞ്ചിരിയുമായി സ്മാർട്ടിനും സ്മാർട്ട് തണലേകുന്ന അനേകം പേർക്കും സഹായ ഹസ്തവുമായി.., ഞങ്ങൾ കൂടെയുണ്ടെന്ന സാന്ത്വന വാക്കിനൊപ്പം പതിവ് തെറ്റിക്കാതെ നൽകാറുള്ള സംഭാവന ഈ പ്രാവശ്യവും നമ്മുടെ ഓഫീസിൽ വന്ന് കൈമാറി..
പഠന സമയത്തും പൊതുസമൂഹത്തിൽ
കഷ്ടതയനുഭവിക്കുന്നവരെ ഓർക്കാനും അവരെ സഹായിക്കാനും കാണിക്കുന്ന ഈ നല്ല ചിന്താഗതിക്കും ... അതുവഴി സമൂഹത്തിനു നിങ്ങൾ പകർന്നു നൽകുന്ന സുന്ദരമായ സന്ദേശത്തിന്നും സ്മാർട്ടിന്റെ എല്ലാവിധ കടപ്പാടുകളും രേഖപെടുത്തുന്നു..,
പഠനവഴികളിൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥന നന്ദി സൂചകമായി സമർപ്പിച്ചു കൊണ്ട്
സ്നേഹാദരവങ്ങളോടെ
സ്മാർട്ട് പടിഞ്ഞാറ്റുമുറി..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ