2025, ജൂലൈ 10, വ്യാഴാഴ്‌ച
പൂച്ച മാന്തിയ വിദ്യാർത്ഥി മരിച്ചു
A to Z world wide news ______ [hindi] വളർത്തുപൂച്ച മാന്തിയ വിദ്യാർഥിനി മരിച്ചു
ബ്ര
» പൂച്ചയുടെ നഖം കൊണ്ട് പോറലേറ്റ് ചികിത്സയിലായിരുന്നു
പന്തളം: വളർത്തുപൂച്ച മാന്തിയതി
നെ തുടർന്ന് ചികിത്സയിലായിരു ന്ന വിദ്യാർഥിനി മരിച്ചു. പന്തളം കടക്കാട് മണ്ണിൽ തെക്കേതിൽ സുമയ്യ മൻസിലിൽ അഷ്റഫ് റാ വുത്തർ- സജിന ദമ്പതികളുടെ മ കൾ ഹന്ന ഫാത്തിമയാണ് (11) മ രിച്ചത്. തോന്നല്ലൂർ ഗവ.യു.പി.എ സിലെ ആറാം ക്ലാസ് വിദ്യാർഥിനി യായിരുന്നു.
കഴിഞ്ഞ രണ്ടിനാണ് വീട്ടിലെ വളർത്ത് പൂച്ചയുടെ നഖം കൊണ്ട് പോറലേറ്റത്. തുടർന്ന് ആദ്യം പ ന്തളം കുടുംബാരോഗ്യ കേന്ദ്രത്തി ൽ എത്തിച്ചശേഷം അടൂർ താ ലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. തിങ്കളാഴ്ച പന്ത ളം കുടുംബാരോഗ്യ കേന്ദ്രത്തി ൽ നിന്ന് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പും എടുത്തു. ഇതിനു ശേഷം വീട്ടിലെത്തിയ ഹന്ന ഫാ ത്തിമ അസ്വസ്ഥത പ്രകടിപ്പിക്കു കയായിരുന്നു. തുടർന്ന് ബന്ധുക്ക
ഹന്ന ഫാത്തിമ ൾ വീണ്ടും കു ടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കി ലും വിദഗ്‌ധ ചികിത്സക്കാ യി പത്തനം തിട്ട ജില്ല ആ ശു പത്രിയി ലേക്ക് മാറ്റി. പിന്നീട് ശാ രീരിക അസ്വസ്ഥത വർധിച്ചതോ ടെ കുട്ടിയെ കോട്ടയം മെഡിക്ക ൽ കോളജിലേക്ക് കൊണ്ടുപോ യി. ഇവിടെ ചികിത്സയിലിരിക്കെ യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ഇ
എന്നാൽ, മരണകാരണം പൂച്ച യിൽ നിന്നുണ്ടായ മുറിവല്ലെന്നാ ണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കാരണം കണ്ട ത്താൻ സാമ്പിളുകൾ വിദഗ്ധ പ രിശോധനക്ക് അയച്ചതായി ആ രോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി പനി, നിപ്പ തുടങ്ങിയ ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഇവർ പറ ഞ്ഞു. ഖബറടക്കം വെള്ളിയാഴ്ച രാ വിലെ ആറിന് കടക്കാട് മുസ്ലിം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ