google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news

2026 മാർച്ച് 17, ചൊവ്വാഴ്ച

അമേരിക്കയിൽ മറ്റൊരു സെപ്തമ്പർ11

A to Z world wide അമേരിക്കയിൽ മറ്റൊരു സെപ്റ്റംബർ 11 ആവർത്തിച്ച് അതിന്റെ കുറ്റം ഇറാന്റെമേൽ കെട്ടിവെക്കാനും അങ്ങനെ ലോകബോധത്തെ സ്വാധീനിക്കാനും മറ്റുരാജ്യങ്ങളുമായി ചേർന്ന് ഇറാനെ ആക്രമിക്കാനുമുള്ള പദ്ധതിക്ക് എപ്സ്റ്റീൻ സംഘത്തിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നതായി ഇറാന്റെ ഫിലോസഫർകൂടിയായ നേതാവ് ലാരിജാനിയുടെ മുന്നറിയിപ്പ് സംബന്ധിച്ച് ഇന്നലെ ലോകമാധ്യമങ്ങളും അർണാബ് ഗോസ്വാമിയുൾപ്പെടെയുള്ള അതിതീവ്ര ഹിന്ദുത്വസംഘിയുൾപ്പെടെയുള്ളവർ തങ്ങളുടെ ചാനൽവഴിയും പുറത്തുവിട്ടകാര്യം പറയുന്നുണ്ട് രാഹുൽ ഈശ്വർ. 

ഇത് സംബന്ധിച്ച് അർണബ് ഗോസ്വാമിയുടെ ചർച്ച എടുത്തു വെച്ചിട്ട് രാഹുൽ ഈശ്വർ പറയുന്നത്, ഞാനിത് പറയുന്നത് ഇത് കേട്ടിട്ടെങ്കിലും കേരളത്തിലെ സംഘികൾക്കും തീവ്രഹിന്ദുക്കൾക്കും മുസ്ലീംവിരുദ്ധർക്കും അല്പമെങ്കിലും വിവരം വെക്കട്ടെ എന്ന് കരുതിയാണ് എന്ന്. ഈ കാര്യം പലവട്ടം രാഹുൽ ഈശ്വർ പറയുന്നുണ്ട്. ഉത്തരേന്ത്യയിൽ ഇരുന്ന് നേരത്തേ അതിശക്തമായി സംഘപരിവാരങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന അർണാബാ ഗോസ്വാമിയുൾപ്പെടെയുള്ളവർക്ക് ബോധം വന്നിട്ടും കേരളത്തിലുള്ള സംഘികൾക്കും കൃസംഘികൾക്കും എന്തേ ബോധം വരുന്നില്ലെന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്. 

ഒരു കാലത്ത് തീവ്രഹിന്ദുത്വയുടെ വക്താവായിരുന്ന രാഹുൽ ഈശ്വർ ഇന്നത് ഓൺ ചെയ്യുന്നില്ല. ഓൺചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനെതിരായ അതിശക്തമായ നിലപാടാണെടുക്കുന്നത്. താൻപോലും മാറി പിന്നേയും എന്തുകൊണ്ട് ജനങ്ങൾ മാറുന്നില്ലെന്ന ചോദ്യമാണ് തെറ്റിപ്പോകുന്നത്. നിങ്ങൾക്ക് ഉറയുമ്പോൾ നാട്ടുകാർ കൊത്തണം എന്നൊരു ചൊല്ലുണ്ട് നാട്ടിൽ. അത് തൽക്കാലം നടക്കില്ല രാഹുൽ. നിങ്ങളുൾപ്പെടെയുള്ളവ ആളുകൾ കേരളത്തിലെ ജനങ്ങളിൽ കുത്തിവെച്ച ഹിന്ദുത്വ വർഗീയത വളർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പിന്മാറി എന്ന് കരുതി അവർ പിന്മാറിയിട്ടില്ല. സമയമെടുക്കും. 

അർണബ് ഗോസ്വാമിക്ക് പോലും തുടർച്ചയായി ഇറാന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്ന സാമൂഹ്യ സാഹചര്യത്തിൽ പോലും കേരളത്തിലെ ഹിന്ദുത്വവാദികൾ മാത്രം ഇല്ല ഹിന്ദു നാമധാരികൾ പോലും ഇറാനെതിരായി സംസാരിക്കുന്നത് തികഞ്ഞ ഇസ്ലാമോഫോബിയ ആവേശിച്ചത് കൊണ്ട് മാത്രമാണ്. ക്രിസ്ത്യാനികൾക്ക് അന്താരാഷ്ട്രപരമായിട്ടുള്ള ഒരുപാട് കാരണങ്ങൾ കാണും. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറിവരെ ഇസ്ലാമോഫോബിയയ്ക്കെതിരെ ഈയിടെ രംഗത്തുവന്നിട്ടുണ്ട്. അരുന്ധതിറോയി ഉൾപ്പെടെയുള്ളയാളുകൾ ഇറാനോടൊപ്പം അതിശക്തമായി നിലയുറപ്പിക്കുന്നുണ്ട്. 

പിന്നേയും പിന്നേയും ഇവരൊക്കെ എന്തിനാണ് ഇറാനെതിരെ പഴിപറയുന്നതെന്നു മനസ്സിലാക്കാൻ ഈ മുസ്ലീം വിരുദ്ധതയല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇസ്രയേൽ ഇവറ്റകൾക്ക് എന്തെങ്കിലും സൗകര്യംചെയ്തുകൊുക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെ്യതിട്ടുണ്ടോ. ഇവിടുത്തെ ബ്രാഹ്മണരെപ്പോലുള്ള നാറികളാണവരിലെ സയണിസ്റ്റുകൾ. എന്നാൽ ഇറാനോ ? ഇന്ത്യക്കുവേണ്ടിയുള്ള ഗ്യാസ് ഉൾപ്പെടെ കടത്തിവിട്ടവരാണ്. 

സമയമെടുക്കും.

രാഹുലിന്റെ രസകരമായ ആ വീഡിയോ ലിങ്ക് ഒന്നാമത്തെ കമന്റിലുണ്ട്.

#war #iran #gas #Larijani #ArnabGoswami #RahulEaswar

2026 മാർച്ച് 16, തിങ്കളാഴ്‌ച

ഇലക്ഷൻ

A to Z world wide newsമുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയെ കുറിച്ച് ഇന്നലെയും ഇന്നും റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെല്ലാം ആവർത്തിച്ച് പറഞ്ഞ കാര്യമുണ്ട്…

“തങ്ങൾ ഒരു കംപ്ലീറ്റ് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയിട്ട് കാര്യങ്ങളെ പഠിക്കുന്നു, വിലയിരുത്തുന്നു”

സാദിഖലി തങ്ങൾ സ്ഥാനമേറ്റെടുത്തതിന് ശേഷം നിർണായകമായ പല തീരുമാനങ്ങളും രാഷ്ട്രീയ കേരളം കണ്ടതാണ്. എല്ലാം വിഷയങ്ങളെ പഠിച്ച് ഗ്രഹിച്ച് പ്രഖ്യാപിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ പക്ഷം ചേർന്നുള്ള പിടിവലികളും, റെകമെന്റേഷനും ഒന്നും വിലപോകില്ല. എന്നാൽ എല്ലാവർക്കും അഭിപ്രായം പറയാം. പക്ഷെ അത് സോഷ്യൽ മീഡിയകളിലല്ല

തങ്ങൾ സാധാരണ പ്രവർത്തകരെ കേൾക്കുന്നു, നേതാക്കളെ കേൾക്കുന്നു, എല്ലാം രഹസ്യമായി നടക്കുന്നു, പക്ഷേ ആരോടും ഒന്നും ഉറപ്പ് പറയുന്നില്ല.

ഒരു കാര്യം ഉറപ്പാണ്, വരാൻ പോകുന്ന ലീഗിന്റെ സ്ഥാനാർഥി പട്ടിക ഒരു സംഭവമായിരിക്കും. അഥവാ ജയിക്കാൻ വേണ്ടി മാത്രം തങ്ങൾ പുറത്തിറക്കുന്ന പട്ടിക….

പ്രസിഡന്റ് ആർക്കും പിടി തരുന്നില്ല, രഹസ്യങ്ങളെല്ലാം അങ്ങനെ തന്നെ തുടരുകയാണ്…

എല്ലാരും കാത്തിരിക്കെ, തങ്ങൾ പ്രഖ്യാപിക്കും, പ്രവർത്തകർ ഏറ്റെടുക്കും, നമ്മൾ ജയിപ്പിക്കും..UDF ജയിക്കും💚💙👍

ഇറാനും കടലിനും നടക്കാണ്

A to Z world wide newsഇറാനും കടലിനും നടുക്കാണ് ഇപ്പോൾ ട്രംപ്. യുദ്ധം നിർത്താനാവുന്നില്ല, തുടരാനും പറ്റുന്നില്ല. നിരന്തര ഭീഷണി മുഴക്കിയിട്ടും ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുന്നില്ല. നിർത്താതെ ബോംബിട്ടിട്ടും ഇറാൻ ഗൾഫ് ആക്രമണം തുടരുന്നു.
​സംരക്ഷണം നൽകാൻ സ്ഥാപിച്ച യുഎസ് താവളങ്ങൾക്ക് സുരക്ഷ നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ. എണ്ണവില ബാരലിന് 106 ഡോളറായിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അമേരിക്കയിലാവട്ടെ യുദ്ധവിരുദ്ധ വികാരം കത്തിപ്പടരുന്നു. സ്വന്തം പാർട്ടിക്കാരടക്കം ട്രംപിനെ തള്ളിപ്പറയുകയാണ്.

​ഇങ്ങ് കേരളത്തിലടക്കം ലോകത്തെല്ലായിടത്തും യുദ്ധക്കെടുതി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും മല്ലയ്യാ എന്ന് ചോദിക്കുമ്പോൾ അതൊന്നും കേൾക്കാതെ ലെബനോൻ പിടിച്ചടക്കാനുള്ള വാശിയിലാണ് നെതന്യാഹു. തുടങ്ങിയ വച്ച യുദ്ധം കയ്യിൽ നിന്ന് പോയ അവസ്ഥ.
​ട്രംപിന്റെ നിലപാടുകളിലെ വൈരുദ്ധ്യം
​ഇക്കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഒരു പോസ്റ്റ് ഇട്ടത്:
​"ഇറാനിതാ 100 ശതമാനവും തോറ്റിരിക്കുന്നു. അമേരിക്കയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.

​എന്നാലോ, അത് കഴിഞ്ഞ് മൂന്നാം നാൾ ട്രംപ് മാറ്റി പറഞ്ഞു. ഹോർമുസ് കടലിടുക്ക് പിടിച്ചടക്കാൻ സഹായം വേണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ - ഈ രാജ്യങ്ങളോടായി സഹായം അഭ്യർത്ഥിച്ചു. ഒന്ന് രണ്ട് രാജ്യങ്ങൾ മുഖ്യമായും മറുപടി നൽകി, മറ്റുള്ളവർ ചിന്താവിഷ്ടരായി. അതോടെ ട്രംപിന് കലി വന്നു. സഹായിക്കാൻ പറഞ്ഞിട്ട് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി കട്ടപ്പുകയാവുമെന്ന് ഭീഷണി. സ്പെയിനും ഓസ്ട്രിയയും മുഖത്ത് നോക്കി പറഞ്ഞു: "തൽക്കാലം ഈ കളിക്കില്ല."
​ബ്രിട്ടന്റെ കാര്യമാണ് തമാശ. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപിനോട് അങ്ങോട്ട് പറഞ്ഞതാണ്:
​"ഒരു സഹായത്തിന് രണ്ട് വിമാനവാഹിനി കപ്പലുകൾ അങ്ങോട്ട് അയക്കട്ടെ?"
​ട്രംപ് പുച്ഛിച്ചു: "തൽക്കാലം ആവശ്യമില്ല, വിജയിച്ച ശേഷം യുദ്ധത്തിൽ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല." എന്നിട്ടോ, അത് പറഞ്ഞ് വായിലെ വെള്ളം വറ്റും മുൻപ് അതേ ബ്രിട്ടനോട് ട്രംപിന് സഹായം ചോദിക്കേണ്ടി വന്നു.

​നിലവിലെ പ്രതിസന്ധി
​ബ്രിട്ടനെ മാത്രമല്ല, നാറ്റോ എന്നും പറഞ്ഞ് ഏത് യുദ്ധത്തിനും കൂടെ നിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങളെ എല്ലാം പടിക്ക് പുറത്താക്കിയാണ് ട്രംപ് ഇസ്രായേലിനെയും കൂട്ടി യുദ്ധത്തിന് പോയത്. യൂറോപ്യൻ രാജ്യങ്ങളെ കുറച്ചൊന്നുമല്ല ഏഴാം അയലത്ത് പോലും അടുപ്പിക്കാറില്ലായിരുന്നു ട്രംപ്. ഇടക്ക് "ഗ്രീൻലാൻഡ് ഞാനിങ്ങ് എടുക്കുവാ" എന്ന് പറയും, തന്നില്ലെങ്കിൽ താരിഫ് കൊണ്ട് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടാണ് ഇപ്പോൾ അതേ രാജ്യങ്ങൾക്ക് മുന്നിൽ സഹായം ചോദിച്ചു നിൽക്കുന്നത്.
​നിലവിൽ ട്രംപിന് മുന്നിൽ രണ്ട് വഴികളാണുള്ളത്:

​യുദ്ധം തുടരുക.
​വിജയം പ്രഖ്യാപിച്ച് പിന്മാറുക.
​ഈ രണ്ട് തീരുമാനങ്ങളും അപകടകരമാണ്. യുദ്ധം തുടർന്നാൽ ഇറാൻ സൈനികമായി ദുർബലമാകും, എന്നാൽ ഹോർമുസിലും ഗൾഫ് രാജ്യങ്ങളിലും അവർ ഉയർത്തുന്ന ഭീഷണി കുറയണമെന്നില്ല. കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവൻ പോകാനും ഇടയുണ്ട്. യുദ്ധം സാമ്പത്തിക ബാധ്യതയും കൂട്ടും.
​വിജയം പ്രഖ്യാപിച്ച് പിന്മാറുന്നതും എളുപ്പമല്ല. ഭരണകൂടത്തെ മാറ്റും എന്ന മുൻ പ്രഖ്യാപനം പാളിപ്പോയി. ഖമേനിക്ക് പകരം വന്നത് അദ്ദേഹത്തിന്റെ മകനാണ്. നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നെ ആണവ ഭീഷണി - പത്തോ അതിലധികമോ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഇന്ധനം ഇറാന്റെ പക്കലുണ്ട്. ഇത് പിടിച്ചെടുക്കാൻ ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിൽ കരയുദ്ധം നടത്തുകയാണ് പരിഹാരം, അത് പക്ഷേ അപകടകരമാണ്.
​സെനറ്റർ ക്രിസ് മർഫിയുടെ നിരീക്ഷണം
​യുഎസ് സെനറ്റർ ക്രിസ് മർഫി ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
​ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി പൊള്ളയാണെന്ന് നെതന്യാഹു പറഞ്ഞത് ട്രംപ് വിശ്വസിച്ചു.
​യുഎസ് നേവി വിചാരിച്ചാൽ ടാങ്കറുകൾക്ക് സുരക്ഷ നൽകാം എന്ന ധാരണ തെറ്റായിരുന്നു.

​ഇറാന്റെ ഡ്രോൺ യുദ്ധമുറയെ ട്രംപ് ഗൗരവമായി എടുത്തില്ല. യുക്രൈൻ യുദ്ധത്തിൽ നിന്ന് ഒന്നും പഠിച്ചില്ല.
​ഹിസ്ബുള്ളയും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളും ഉയർത്തുന്ന ഭീഷണി നിസ്സാരമായി കണ്ടു.
​യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ട്രംപിന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല.
​യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ട്രംപിന്റെ മുന്നിലുള്ള ഏക വഴി എന്ന് സെനറ്റർ മർഫി പറയുന്നു.

____________________________________

താഴെ പ

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

വീഡിയോസ് soon ❤️

ഇവിടെ മോദിയോ ബി ജെ പി ഗവർമൻ്റൊ അല്ല.?

A to Z world wide newsറിപ്പോർട്ടർ : " ഇന്ത്യയ്ക്ക് നിങ്ങൾ എന്തെങ്കിലും പ്രത്യേക ഇളവുകൾ നൽകുന്നുണ്ടോ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഫ്ലാഗ് ഉള്ള കപ്പലുകൾ ഹോർമുസ് കടക്കുന്നത് ലോകം കണ്ടല്ലോ ? "

​ഇറാൻ പ്രതിനിധി : " അതേ ഭൂരിഭാഗം ഇന്ത്യക്കാരും ഞങ്ങളോട് സഹാനുഭൂതിയുള്ളവരാണ് അവർ യുഎസ് യുദ്ധത്തെ അപലപിക്കുകയും കുട്ടികൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു...!! 
ഞങ്ങളെ പിന്തുണച്ച ഇന്ത്യക്കാർക്ക്  പാചകവാതകം,പെട്രോൾ എല്ലാം ആവശ്യമാണെന്ന് എന്ന് ഞങ്ങൾക്ക് തോന്നി അതിന്റെ ലഭ്യത കുറഞ്ഞാൽ അവർക്ക് ബുദ്ധിമുട്ടാവും എന്ന് ഞങ്ങൾക്ക് തോന്നി തുടർന്ന് സർക്കാർ അതിന് അനുമതി നൽകി. "

​ഇവിടെ മോദിയോ ബിജെപി ഗവണ്മെന്റോ ഇല്ല ..!!

​ഇറാനെ പിന്തുണയ്ക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഇന്ത്യയിലെ ജനങ്ങൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതിന് കാരണം.

ഗവണ്മെന്റുമായി ചർച്ചകൾ നടന്നു എങ്കിൽ പോലും ഇന്റർവ്യൂയിൽ ഉടനീളം ​ഇറാനിയൻ പ്രതിനിധി ഒരിക്കൽ പോലും മോദിയെയോ ഗവണ്മെന്റീനയോ അവരുടെ നയതന്ത്രങ്ങളെയോ അംഗീകരിച്ചു സംസാരിച്ചില്ല..!!

കപ്പലുകൾക്ക് അനുമതി നൽകാൻ കാരണം ഇന്ത്യയിലെ ജനങ്ങളും അവർ കാണിച്ച സഹാനുഭൂതിയും മാത്രമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്...!!

​#IndiaIranRelations #HormuzStrait #PeopleOfIndia #HumanityFirst #GlobalPolitics #IranDelegate #IndiaSupport/

പുതിയ സംവിധാനവുമായി സൗദി അറേബ്യ

A to Z world wide newsഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം; ബദൽ സംവിധാനവുമായി സൗദി അറേബ്യ, എണ്ണ വിതരണം ചെങ്കടൽ വഴി

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, തങ്ങളുടെ ദീർഘകാല ഉപഭോക്താക്കൾക്കായി സൗദി അറേബ്യ പുതിയ ബദൽ മാർഗ്ഗം തുറന്നു. പേർഷ്യൻ ഗൾഫ് ടെർമിനലുകൾക്ക് പകരം ചെങ്കടൽ തീരത്തെ യാൻബു തുറമുഖം വഴി ഏപ്രിൽ മാസത്തെ എണ്ണ വിഹിതം കൈപ്പറ്റാനുള്ള അവസരമാണ് സൗദി അരാംകോ ഇപ്പോൾ നൽകുന്നത്. ആഗോള എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഈ നീക്കം ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെത്തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

യാൻബു തുറമുഖം വഴിയുള്ള എണ്ണ വിതരണത്തിന് നിലവിൽ ചില പരിമിതികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനിന് നിശ്ചിത ശേഷി മാത്രമാണുള്ളത്. അതിനാൽ തന്നെ കരാറിലേർപ്പെട്ടിട്ടുള്ള മുഴുവൻ എണ്ണയും ഈ വഴി കൈമാറാൻ കഴിയില്ലെന്നും മാസ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമേ ഈ റൂട്ടിലൂടെ ലഭ്യമാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. സൗദി അരാംകോയുമായി ബന്ധപ്പെട്ട വ്യാപാര വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഹോർമുസ് കടലിടുക്ക് വഴി എണ്ണ സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് പഴയതുപോലെ തുടരാമെങ്കിലും അത് വലിയ സുരക്ഷാ ഭീഷണിയും അനിശ്ചിതത്വവും നിറഞ്ഞതാണ്. നിലവിലെ യുദ്ധസാഹചര്യത്തിൽ കടലിടുക്ക് അടച്ചിട്ടിരിക്കുന്നതിനാൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള കപ്പലുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തേക്കാം. ഈ റിസ്ക് ഒഴിവാക്കാനാണ് കൂടുതൽ സുരക്ഷിതമായ ചെങ്കടൽ പാത ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സൗദി നിർദ്ദേശം നൽകിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ സൗദി അരാംകോ പ്രതിദിനം ഏകദേശം 72 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് കഴിഞ്ഞ മാസം വരെ കയറ്റി അയച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും റാസ് തനൂറ, ജുവൈമ എന്നീ പ്രധാന ഗൾഫ് ടെർമിനലുകൾ വഴിയായിരുന്നു നീങ്ങിയിരുന്നത്. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഫലത്തിൽ തടഞ്ഞതോടെ ഈ പാത നിശ്ചലമാവുകയായിരുന്നു. രാജ്യത്തിന് കുറുകെ ചെങ്കടലിലേക്ക് പ്രതിദിനം 50 ലക്ഷം ബാരൽ എത്തിക്കാൻ ശേഷിയുള്ള പൈപ്പ് ലൈൻ സൗദിക്ക് ഉണ്ടെങ്കിലും യാൻബു ടെർമിനലിലെ കയറ്റുമതി ശേഷി ഇതിലും കുറവായത് വെല്ലുവിളിയാകുന്നുണ്ട്.

ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ വിതരണ തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ എണ്ണയുടെ വലിയൊരു ഭാഗവും ദീർഘകാല കരാറുകൾ വഴി വാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ഇതിനകം തന്നെ ചൈനയിലെ ഏറ്റവും വലിയ റിഫൈനറിയായ സിനോപെക് എണ്ണ ലഭ്യതയിലുണ്ടായ കുറവ് മൂലം തങ്ങളുടെ പ്രവർത്തനങ്ങൾ 10 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്. ജപ്പാൻ ആകട്ടെ സാഹചര്യം നേരിടാൻ തങ്ങളുടെ ദേശീയ കരുതലിൽ നിന്നുള്ള എണ്ണ പുറത്തെടുത്തു തുടങ്ങിക്കഴിഞ്ഞു.

മിഡിൽ ഈസ്റ്റ് സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആഗോളതലത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധകാരണങ്ങളെക്കുറിച്ച് നൽകുന്ന പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. യുദ്ധം അവസാനിച്ചാൽ പോലും ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് എണ്ണ വിപണിയെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാം.

പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണ വിൽപന രീതിയിൽ തന്നെ മാറ്റം വരുത്താൻ സൗദി അരാംകോ ആലോചിക്കുന്നുണ്ട്. നിലവിൽ 'ലോഡിംഗ്' അടിസ്ഥാനത്തിലാണ് വ്യാപാരം നടക്കുന്നത്, അതായത് കപ്പൽ കയറ്റിക്കഴിഞ്ഞാൽ ബാക്കി ഉത്തരവാദിത്തം വാങ്ങുന്നവർക്കാണ്. എന്നാൽ ഇനി മുതൽ 'ഡെലിവേർഡ്' അടിസ്ഥാനത്തിൽ എണ്ണ വിൽക്കാനാണ് നീക്കം. ഇതോടെ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങൾ സൗദി തന്നെ നേരിട്ട് കൈകാര്യം ചെയ്യും. നിലവിൽ 'അറബ് ലൈറ്റ്' ഇനത്തിൽപ്പെട്ട ക്രൂഡ് ഓയിൽ മാത്രമാണ് യാൻബു വഴി വാഗ്ദാനം ചെയ്യുന്നത്.

യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ യാൻബു തുറമുഖം വഴിയുള്ള കയറ്റുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മുൻപ് കരാർ അടിസ്ഥാനത്തിൽ മാത്രം എണ്ണ നൽകിയിരുന്ന അരാംകോ, ഇപ്പോൾ സ്പോട്ട് മാർക്കറ്റ് ടെൻഡറുകൾ വഴിയും ചെങ്കടൽ വഴി എണ്ണ വിൽക്കാൻ തയ്യാറായിട്ടുണ്ട്. ഇത് വിപണിയിലെ ഡിമാൻഡ് നിറവേറ്റുന്നതിനായി സ്വീകരിച്ച അസാധാരണ നടപടിയായാണ് കാണപ്പെടുന്നത്.

യൂറോപ്പിലെ എണ്ണ ശുദ്ധീകരണശാലകളെയും ഈ പ്രതിസന്ധി കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പല യൂറോപ്യൻ പ്രോസസ്സറുകൾക്കും അവർ ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ സൗദി എണ്ണ അനുവദിച്ചിട്ടുള്ളൂ. ചില പ്രധാന റിഫൈനറികൾക്ക് അടുത്ത മാസത്തേക്കുള്ള ലോഡിംഗിന് വിഹിതം പോലും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത് അന്താരാഷ്ട്ര തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന് ഭയപ്പെടുന്നു.

ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോള എണ്ണ വിതരണ ശൃംഖലയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റീജിയണൽ അടിസ്ഥാനത്തിൽ എണ്ണയുടെ ഒഴുക്ക് മാറുന്നതും റിഫൈനറികളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതും ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയേക്കാം. കൂടുതൽ സുരക്ഷിതമായ വിതരണ പാതകൾ കണ്ടെത്താനുള്ള രാജ്യങ്ങളുടെ ശ്രമം തുടരുകയാണ്.

ലോകം ഉറ്റുനോക്കുന്ന ഈ ഗൗരവകരമായ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. യുദ്ധം ലോകസാമ്പത്തിക രംഗത്ത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ പേജ് പിന്തുടരുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കാനായി മാക്സിമം ഷെയർ ചെയ്യുക.

വാർത്തകൾ തത്സമയം അറിയാൻ ഞങ്ങളോടൊപ്പം ചേരുക. ആഗോള എണ്ണ വിപണിയിലെ ചലനങ്ങളും മലയാളികളെ ബാധിക്കുന്ന പ്രധാന വാർത്തകളും വേഗത്തിൽ നിങ്ങളിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ പിന്തുണയും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

#SaudiArabia #RedSea #StraitOfHormuz #OilCrisis #MalayalamNews #UKMalayali #GlobalEconomy #MiddleEastConflict #SaudiAramco #KeralaNews #GulfNews #USANews #AustraliaMalayali #NewZealandMalayali #EuropeMalayali #EnergySecurity #OilPrices #WorldPolitics #BreakingNews #MalayalamVartha

2026 മാർച്ച് 15, ഞായറാഴ്‌ച

A to Z world wide newsനെതന്യാഹുവിനെച്ചൊല്ലി നിഗൂഢത തുടരുന്നു; 'ബിബി' എവിടെയെന്ന് ലോകം, വധിക്കുമെന്ന് ഇറാൻ
ഫെബ്രുവരി 28-ന് ഇറാനെതിരെ ആരംഭിച്ച സംയുക്ത വ്യോമാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 
'ശിശുഹത്യ നടത്തുന്ന ക്രിമിനൽ' എന്ന് നെതന്യാഹുവിനെ വിശേഷിപ്പിച്ച ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്, അയാൾ ജീവനോടെയുണ്ടെങ്കിൽ ഏതു വിധേനയും വധിക്കുമെന്ന് ആവർത്തിച്ചു.

📌വിവാദമായ 'ആറാം വിരൽ' വീഡിയോ
മാർച്ച് 12-ന് നെതന്യാഹുവിന്റേതെന്ന പേരിൽ പുറത്തുവന്ന വീഡിയോയാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. 
വീഡിയോയുടെ ചില ഭാഗങ്ങളിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ദൃശ്യമായത് ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്ന (AI Generated) ആരോപണത്തിന് ബലമേകി. 
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയെ വധിക്കുമെന്നും ഇറാനിലെ ഭരണകൂടം തകരുമെന്നും നെതന്യാഹു പറയുന്ന ഈ വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഓഫീസ് ഡിലീറ്റ് ചെയ്തത് നിഗൂഢത വർദ്ധിപ്പിച്ചു. 
പ്രശസ്ത രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹുവിന്റെ തിരോധാനത്തിലും വൈറ്റ് ഹൗസിന്റെ പരിഭ്രാന്തിയിലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

📌നിഷേധിച്ച് ഓഫീസ്, നിശബ്ദനായി മകൻ
നെതന്യാഹു സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അനഡോലു ഏജൻസിയോട് വ്യക്തമാക്കിയെങ്കിലും ഔദ്യോഗികമായ ഒരു വീഡിയോ സന്ദേശമോ പത്രക്കുറിപ്പോ ഇതുവരെ വന്നിട്ടില്ല. 
അതേസമയം, സോഷ്യൽ മീഡിയയിൽ അതീവ സജീവമായിരുന്ന നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു മാർച്ച് 9-ന് ശേഷം മൗനം പാലിക്കുന്നത് ഇസ്രായേലിലെ ഉന്നതർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന സൂചന നൽകുന്നതായി ചിലർ നിരീക്ഷിക്കുന്നു.

📌സംഘർഷഭരിതമായ പശ്ചാത്തലം
കഴിഞ്ഞ മാസം ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. 
ഇതിനോടകം രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 
ഇതിൽ ഭൂരിഭാഗവും ഇറാൻ പൗരന്മാരാണ്. 
തങ്ങളുടെ പരമോന്നത നേതാവിന്റെ മരണത്തിന് പകരം ചോദിക്കാൻ ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നീക്കങ്ങൾ തുടരുകയാണ്.

2026 മാർച്ച് 9, തിങ്കളാഴ്‌ച

അമേരിക്ക തോൽക്കുമോ

A to Z world wide ഇറാൻ യുദ്ധം യു എസ് തോൽക്കുമെന്നും അത് ലോകക്രമത്തെ തച്ചുടച്ച് വാർക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നുമാണ് 
ചൈനക്കാരനായ പ്രൊഫസർ ജിയാങ് ഷുക്ക് (Jiang Xueqin) പ്രവചിക്കുന്നത്.  

ചരിത്രകാരനും തത്വ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ഈ പ്രൊഫസർ. 

അസംബന്ധം എന്ന് പറയും മുൻപ് പ്രൊഫസർ ജിയാങ് പ്രെഡിക്ടീവ് ഹിസ്റ്ററി എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ മറ്റു രണ്ട് പ്രവചനങ്ങൾ കേൾക്കുക-

 ഡൊണാൾഡ് ട്രംപ് 2024 ൽ അധികാരത്തിൽ തിരിച്ചുവരുമെന്നതാണ് ആദ്യത്തേത്, 

അധികാരം ഉറച്ചുകഴിഞ്ഞാൽ ഇറാനെ ട്രംപ് ആക്രമിക്കുമെന്നത് രണ്ടാമത്തേത്.

 അതിന് തുടർച്ചയായാണ് ആ യുദ്ധത്തിൽ അമേരിക്ക തോൽക്കുമെന്ന പ്രവചനം.

 Predictive History ചാനലിലെ പുതിയ വീഡിയോയിലും Breaking Point നു നൽകിയ അഭിമുഖത്തിലും തന്റെ നിഗമനത്തിനുള്ള കാരണങ്ങൾ
അദ്ദേഹം വിവരിക്കുന്നുണ്ട്.

 ഗണിതശാസ്ത്രത്തിലെ ഗെയിം തിയറിയും ചരിത്രവും ഭൗമ രാഷ്ട്രീയവും വേണ്ട അളവിൽ ചേർത്താണ് പ്രെഡിക്ടീവ് വീഡിയോകൾ ജിയാങ് തയാറാക്കുന്നത്. 

20 വർഷത്തിൽ അധികമായി അമേരിക്കയെ നേരിടാൻ, ആ യുദ്ധത്തെ അന്ത്യയുദ്ധമായി തന്നെ കാണാൻ, എല്ലാ രീതിയിലും ഒരുങ്ങിയ ഒരു ജനതയും നേതൃത്വവുമാണ് ഇറാനിലേതെന്ന് ജിയാങ് പറയുന്നു.

 ഖമനേയിയുടെ രക്തസാക്ഷിത്വം അവരുടെ ലക്ഷ്യത്തെ ഒന്നുകൂടെ ശക്തമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഈ യുദ്ധത്തിൽ മാനസികമായ മേൽക്കൈ ഇറാനാണ്. അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല. 

കഴിഞ്ഞ ജൂണിലെ 12 ദിന യുദ്ധത്തിൽ ഇറാനെ അമേരിക്ക പഠിച്ചത് പോലെ അമേരിക്കയെ ഇറാനും പഠിച്ചിട്ടുണ്ട്. 

ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഇല്ലാതെ മേഖലയിൽ അമേരിക്കയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അവർക്ക് അറിയാം. ദുബായിയും സൗദിയും ബഹറിനും ഖത്തറും കുവൈറ്റും ഇറാൻ ആക്രമിക്കുന്നത് അമേരിക്കയ്ക്ക് എതിരെ ഈ രാജ്യങ്ങളെ പതുക്കെ തിരിക്കാൻ വേണ്ടി തന്നെയാണ്.

 സാമ്പത്തിക കേന്ദ്രങ്ങളായ എണ്ണ ശുദ്ധീകരണ ശാലയും തുറമുഖവും ഒക്കെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ആക്രമിക്കുകയാണ് ഇറാൻ.

 ലോകത്തെ ധനികർ ഏറ്റവും സുരക്ഷിതമായി കണ്ടിരുന്ന, കോടികൾ നിക്ഷേപിച്ച് വിരമിക്കൽ ജീവിതം പ്ലാൻ ചെയ്തിരുന്ന ദുബായ്ക്ക് ആ സ്ഥാനം ഒറ്റ രാത്രി കൊണ്ടാണ് നഷ്ടമായത്. പാം ജുമൈറ പോലും സുരക്ഷിതമല്ലാതെ വന്നാൽ…

ഈ ഘട്ടം കൊണ്ട് തീർപ്പുണ്ടായില്ലെങ്കിൽ ഇറാൻ അടുത്ത് ചെയ്യാൻ പോകുന്നത് ജി സി സി രാജ്യങ്ങളുടെ കടൽ വെള്ള ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കുക ആയിരിക്കുമെന്ന് പ്രൊഫസർ ജിയാങ് പറയുന്നു.

 60 ശതമാനം ജല ആവശ്യങ്ങളും ശുദ്ധീകരിച്ച കടൽ വെള്ളം കൊണ്ട് നിറവേറ്റുന്ന രാജ്യങ്ങളാണ് യു എ ഇ മുതൽ ഖത്തർ വരെ. വെള്ളം കിട്ടാതായാൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകും അത് അമേരിക്കയോടും ട്രമ്പിനോടുമുള്ള വെറുപ്പ് വർദ്ധിപ്പിക്കും. 

ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണയുടെ കയറ്റുമതി മാത്രമല്ല അവശ്യ സാധനങ്ങളുടെ ഇറക്കുമതിയും ഗൾഫ് രാജ്യങ്ങൾക്ക് തലവേദനയാകും. ശരിക്കും നടുക്കടലിൽ പെടുന്ന അവസ്ഥയാവും. 

ഇറാന്റെ കൈവശമുള്ള മിസൈൽ, ഡ്രോൺ ശേഖരമൊന്നും പെട്ടെന്ന് തീരില്ലെന്ന് പ്രൊഫസർ പറയുന്നുണ്ട്.

 50,000 ഡോളർ വിലയുള്ള ഇറാന്റെ ഡ്രോണിനെ വെടിവച്ചിടാൻ 10 ലക്ഷം ഡോളർ വിലയുള്ള ഇന്റർസെപ്റ്റർ 10 എണ്ണം വീതമൊക്കെയാണ് അമേരിക്കയും സഖ്യകക്ഷികളും ഉപയോഗിക്കുന്നത്. 

അവരുടെ സങ്കീർണമായ ഇന്റർസെപ്റ്റർ ശേഖരം പെട്ടെന്ന് തീരുകയും പുതിയ സപ്ലൈ എത്താൻ വൈകുകയും ചെയ്യാം. എന്നാൽ ഇറാൻ തദ്ദേശീയമായി തന്നെ ലളിത സങ്കേതിക വിദ്യ ഉപയോഗിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമിച്ചു സേനയ്ക്ക് നൽകിക്കൊണ്ടിരിക്കുമത്രെ. 

തോൽവി ഒരു ഓപ്ഷൻ അല്ലാത്തതിനാൽ ഇസ്രയേലിന്റെ വാക്ക് കേട്ട് ട്രംപ് കരയുദ്ധത്തിന് ഇറങ്ങുമെന്നും പ്രവചനമുണ്ട്. 

അത് അമേരിക്കയ്ക്ക് 5 ട്രില്യൺ ഡോളറിന്റെ ബാധ്യത ഉണ്ടാക്കി വയ്ക്കുന്ന ഏർപ്പാടായി മാറുമെന്ന് പ്രൊഫസർ പറയുന്നു. മലനിരകളാൽ ചുറ്റപ്പെട്ട ഇറാനിന്റെ ഭൂമിശാസ്ത്രം അഫ്ഗാൻ പോലെ തന്നെ അമേരിക്കയെ വട്ടം ചുറ്റിക്കും. 

ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും ഉപദേശകർ എതിർത്തിട്ടും ട്രംപ് എന്തിനാണു ഇപ്പണിക്ക് ഇറങ്ങിയത്? 

ട്രംപിന്റെ അതിമോഹവും അഹങ്കാരവും ആണ് ആദ്യ കാരണം. മഡുറോയെ പിടിച്ചുകൊണ്ട് വന്നപ്പോൾ ആത്മവിശ്വാസം വല്ലാതെ കൂടി.

 അടുത്ത രാജ്യത്ത് പാവ ഭരണകൂടത്തെ കുടിയിരുത്താമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു കാണും. 

യൂറോപ്പ് കീഴടക്കിയ ആത്മവിശ്വാസത്തിൽ സ്റ്റാലിനെ ചൊറിയാൻ പോയി പണി മേടിച്ച് കൂട്ടി അവസാനം പടമായ ഹിറ്റ്ലറുടെ ചെയ്തിയോടാണ് ഇതിനെ ജിയാങ് ഉപമിക്കുന്നത്.

 രണ്ടാമത്തെ കാരണം തീർത്തും സാമ്പത്തികം തന്നെ. ഇസ്രായേലിനെ പോലെ ഇറാന്റെ നാശം കൊതിക്കുന്ന സൗദി അറേബ്യ ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്നരുടെ ബിസിനസിൽ മുടക്കിയിരിക്കുന്നത് 2 ബില്യൺ ഡോളറാണ്. 

ഇസ്രയേലി കോടീശ്വരി Miriam Adelson ട്രംപിന്റെ മൂന്നാമൂഴത്തിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത് 250 മില്യൺ ഡോളറാണ്. മൂന്നാമൂഴം വേണമെങ്കിൽ യുദ്ധം നീണ്ട് അടിയന്തരാവസ്ഥ വന്ന് ഇലക്ഷൻ നടക്കാതെ ഇരിക്കണമല്ലോ? 

ഇനിയുമൊരു കാരണം ജിയാങ് പറയുന്നുണ്ട്:

 ലോകാവസാനം ഉറപ്പിക്കാൻ ഇല്ലുമ്മിനാറ്റിയുടെ ഒടുക്കത്തെ കളി. കൂടുതൽ വിശദീകരിച്ചാൽ ആ തിയറി ആണ് കൂടുതൽ സ്ട്രോങ് എന്ന് തോന്നിപ്പോകും. അതുകൊണ്ട് ഞാൻ മിണ്ടുന്നില്ല, വീഡിയോ കമന്റ് ബോക്സിൽ ഇടാം. 

- ബി ശ്രീജൻ 

#Trump #USIranConflict #IranvsIsrael